വയനാട് ദുരന്തബാധിതര്‍ക്കായി സമാഹരിച്ച തുക തട്ടിയെടുത്ത കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Anjana

CPM members Wayanad disaster relief scam

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍ സമാഹരിച്ച തുക തട്ടിയെടുത്ത കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. 120,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്.

കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍കമ്മറ്റി അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ് എന്നിവരാണ് പ്രതികള്‍. സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ചേര്‍ന്നാണ് ‘തണല്‍ ജനകീയ കൂട്ടായ്മ’ എന്ന പേരില്‍ ബിരിയാണി ചലഞ്ച് നടത്തിയത്. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഐവൈഎഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാം ലാലിന്റെ പരാതിയിലാണ് കായംകുളം പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. പ്രതികളുടെ അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചിരുന്നത്. സമാഹരിച്ച തുക സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്നും കണ്ടെത്തി.

Story Highlights: Three CPM members accused of financial scam in Wayanad disaster relief fundraising

Leave a Comment