Headlines

Kerala News

മൂസ്‌പെറ്റ് സഹകരണ ബാങ്കിലും നടപടിക്കൊരുങ്ങി സിപിഐഎം.

മൂസ്‌പെറ്റ് സർവീസ് സഹകരണ ബാങ്ക്
Photo Credit: World Orgs

മൂസ്‌പെറ്റ് സഹകരണ ബാങ്കിലെ ക്രമക്കേട് തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. സഹകരണ രജിസ്ട്രാർ ആണ് ക്രമക്കേട് കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടപടികളൊന്നും ഈ റിപ്പോർട്ടിന്മേൽ സ്വീകരിച്ചിരുന്നില്ല. വിഷയം സിപിഐഎമ്മിൽ ചർച്ചയായതോടെ അന്വേഷണ ചുമതല സംസ്ഥാനകമ്മിറ്റിയംഗം പികെ ബിജു, തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി കെ ഷാജൻ എന്നിവരെ ഏൽപ്പിച്ചു.

ബാങ്കിൽ ക്രമക്കേട് നടന്നിരുന്നു എന്നായിരുന്നു ഇവർ സമർപ്പിച്ച റിപ്പോർട്ടിലും. ഈ റിപ്പോർട്ടിലും നടപടി എടുത്തിട്ടില്ലായിരുന്നു. സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൽ 13 കോടിയുടെ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പുകുത്തിയതായി പറയുന്നു.

റിപ്പോർട്ടിൽ,പ്രവർത്തന പരിധിക്ക് പുറത്ത് വായ്പ നൽകിയെന്നും ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും വായ്പ തരപ്പെടുത്തിയെന്നും പറയുന്നുണ്ട്. ഭൂമി വില ഉയർത്തിക്കാട്ടി വായ്പ സ്വന്തമാക്കിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

മൂസ്‌പെറ്റ് സർവീസ് സഹകരണ ബാങ്ക് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ബാങ്കാണ്. 38 ലക്ഷം രൂപയാണ് 2014-2015 സാമ്പത്തിക വർഷത്തെ അറ്റാദായം.

എന്നാൽ സഹകരണ രജിസ്ട്രാർ പറയുന്നത് മൂന്ന് വർഷത്തിനിടിയിൽ (2018-19) സാമ്പത്തിക വർഷത്തിൽ ബാങ്ക് 38 കോടി നഷ്ടത്തിലാണെന്നാണ്.

Story highlight : CPI(M) took action in Muspet.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts