സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് കൊല്ലത്ത്

CPIM State Conference

കൊല്ലം നഗരത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളിൽ നിന്നുള്ള ദീപശിഖാ യാത്രകൾ സംഗമിച്ച് പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്ഥാപിക്കും. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ സിപിഐഎമ്മിന് കൂടുതൽ സംഘടന സംവിധാനമുള്ള കൊല്ലത്ത് സമ്മേളനത്തിനെത്തുന്ന പ്രതിനിധികളെ വരവേൽക്കാൻ നഗരം ഒരുങ്ങിക്കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബ്രാഞ്ച് തലം മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി, വിഭാഗീയ നീക്കങ്ങൾ മുളയിലെ നുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഐഎം കടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര – പതാക ജാഥകൾ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറിൽ സംഗമിക്കും. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഐഎം കോ ഓർഡിനേറ്റർ, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാനുമായ കെ. എൻ. ബാലഗോപാൽ പതാക ഉയർത്തും.

  കേരളത്തിൽ തുലാവർഷം: വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉൾപ്പെടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേർ സമ്മേളനത്തിന്റെ ഭാഗമാകും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നത്.

Story Highlights: The CPIM State Conference commences today in Kollam, marking the first such event in the city in three decades.

Related Posts
സംരംഭകത്വത്തിന് പുതിയ യൂണിവേഴ്സിറ്റിയുമായി കേരളം
skill development Kerala

കേരളത്തിൽ സ്കിൽ ഡെവലപ്മെന്റിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പിപിപി മാതൃകയിൽ പുതിയ യൂണിവേഴ്സിറ്റി Read more

പി.എം. ശ്രീയിൽ സർക്കാരിന് പിന്തുണയുമായി കേരള കോൺഗ്രസ് എം; സി.പി.ഐ.എമ്മുമായി ചർച്ചക്കൊരുങ്ങി നേതൃത്വം
PM Shree Scheme

പി.എം. ശ്രീ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം രംഗത്ത്. സാമ്പത്തിക Read more

പി.എം. ശ്രീ വിഷയം: സി.പി.ഐ മുന്നണി വിട്ട് പുറത്തുവരണം; യൂത്ത് കോൺഗ്രസ്
CPI CPIM alliance

പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐ ഇടത് മുന്നണിയിൽ നിന്ന് പുറത്തുവരണമെന്ന് യൂത്ത് കോൺഗ്രസ് Read more

പി.എം. ശ്രീയിൽ കേരളവും; സി.പി.ഐ.യുടെ എതിർപ്പ് മറികടന്ന് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
PM Shri Scheme

സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു. സി.പി.ഐയുടെ കടുത്ത എതിർപ്പ് Read more

തദ്ദേശീയ മദ്യം വിദേശത്തേക്കും; ഉത്പാദനം കൂട്ടണമെന്ന് മന്ത്രി എം.ബി. രാജേഷ്
Kerala liquor policy

എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് മന്ത്രി എം.ബി. Read more

  ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു; വലിയ ഭക്തജന തിരക്ക്
കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
CPIM Kollam District Secretary

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ Read more

സ്വർണവില കുത്തനെ ഇടിഞ്ഞു; ഒരു പവൻ 91,720 രൂപയായി!
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 600 രൂപ Read more

അമ്പായത്തോട് ഫ്രഷ് കട്ട്: കലാപം നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം; സി.പി.ഐ.എം
fresh cut issue

കോഴിക്കോട് അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണത്തിനെതിരായ ജനകീയ പ്രതിഷേധത്തിൽ നുഴഞ്ഞുകയറി കലാപം Read more

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more

Leave a Comment