ബംഗാൾ പാഠം ആകണമെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്

CPIM Report

സി. പി. ഐ. എം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ഇന്ന് നടക്കും. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഇന്നലെ ഗ്രൂപ്പ് ചർച്ച പൂർത്തിയായി. തുടർഭരണത്തിന്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണമെന്നും ബംഗാൾ പാഠം ആകണമെന്നും സംഘടനാ റിപ്പോർട്ടിൽ ഉപദേശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീഴ്ചകൾ ഉണ്ടാകാതെ നോക്കണമെന്നും പാർട്ടി അധികാര കേന്ദ്രമെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകരുതെന്നും നിർദേശം നൽകി. ബംഗാളിലെ സി. പി. ഐ. എമ്മിന്റെ അനുഭവം കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു. നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാൻ നടത്തിയ ഇടപെടൽ മധ്യവർഗത്തിൽ സ്വാധീനമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ മേഖലയിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശിക്കുന്നു. ക്ഷേത്രങ്ങളിലെ വിശ്വാസകാര്യങ്ങളിൽ ഇടപെടുന്ന സ്ത്രീകളെ ബി.

ജെ. പി. രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതായി സംഘടനാ റിപ്പോർട്ടിലുണ്ട്. സ്വാധീനം വർധിപ്പിക്കാൻ സ്ത്രീകളെ ലക്ഷ്യമിട്ട് ബി. ജെ. പി. പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മഹിളാ അസോസിയേഷന് ഇത്തരം മേഖലകളിലേക്ക് കടന്നുചെല്ലാൻ ആകില്ലെന്നും വിമർശനമുണ്ട്.

  കേരളത്തിൽ ഉഷ്ണതരംഗം രൂക്ഷം: 8 ജില്ലകളിൽ യെല്ലോ അലർട്ട്

വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കുമെന്ന് സി. പി. ഐ. എം. രേഖയിൽ പറയുന്നു. 2021-ലെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഇത്. എന്നാൽ ഇതുവരെ നടപ്പാക്കിയിരുന്നില്ല. ക്ഷേമ പെൻഷനും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു.

പെൻഷൻ കുടിശ്ശികയില്ലാതെ കൃത്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. വികസന പദ്ധതികളിൽ നിന്ന് സെസ് ഈടാക്കണമെന്ന നിർദേശം സംസ്ഥാന സമ്മേളനത്തിലും ഉയരുന്നു. എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്ക് കൂടി ലഭിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നാണ് അഭിപ്രായം. വികസന പദ്ധതികളിൽ നിന്ന് സെസ് ഈടാക്കേണ്ടിവരുമെന്നും സംസ്ഥാന സമ്മേളന രേഖയിൽ നിർദേശിക്കുന്നു.

Story Highlights: CPIM’s organizational report stresses caution against repeating the Bengal experience in Kerala, advocating for vigilance against negative trends in continued governance.

Related Posts
മദ്യപാന തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു; ജ്യേഷ്ഠൻ ഒളിവിൽ
Thrissur Murder

തൃശ്ശൂർ ആനന്ദപുരത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. യദുകൃഷ്ണൻ (26) ആണ് മരിച്ചത്. Read more

  പേടിഎം തട്ടിപ്പ്: കൂടുതൽ പരാതിക്കാർ രംഗത്ത്
പഹൽഗാം ഭീകരാക്രമണം: എൻ. രാമചന്ദ്രന്റെ സംസ്കാരം നാളെ
Pahalgam terror attack

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ മൃതദേഹം നാളെ സംസ്കരിക്കും. എറണാകുളം റിനൈ Read more

തവനൂർ പാലം ഭൂമിപൂജ: സിപിഐഎം നേതാക്കളെ കോൺഗ്രസ് പരിഹസിച്ചു
Tavanur bridge Bhoomi Pooja

തവനൂര്-തിരുനാവായ പാലം നിർമ്മാണത്തിന് ഭൂമിപൂജ നടത്തിയ സിപിഐഎം നേതാക്കളെ കോൺഗ്രസ് പരിഹസിച്ചു. ടി.വി.ശിവദാസും Read more

സിപിഐഎം പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
CPIM Headquarters Inauguration

തിരുവനന്തപുരത്ത് സിപിഐഎം സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ Read more

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക്
Kerala Chief Secretary

ഡോ. എ. ജയതിലക് കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിലെ ധനകാര്യ അഡീഷണൽ Read more

തൃശ്ശൂർ പൂരം: സ്വരാജ് റൗണ്ടിൽ 18,000 പേർക്ക് കൂടുതൽ വെടിക്കെട്ട് കാണാം
Thrissur Pooram fireworks

തൃശ്ശൂർ പൂരത്തിന് ഇത്തവണ സ്വരാജ് റൗണ്ടിൽ നിന്ന് 18,000 പേർക്ക് കൂടുതൽ വെടിക്കെട്ട് Read more

  ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം ഉയർത്തിയ ഉത്തരവ് മരവിപ്പിച്ചു
ജാതി വിവേചന പരാതി: സിപിഐഎം ജീവനക്കാരിയെ ജോലിയിൽ നിന്ന് നീക്കി
caste discrimination complaint

സിപിഐഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ജാതി വിവേചന പരാതിയെ Read more

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
Guruvayur temple reel

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. Read more

കേരളം പൂർണ ഇ-സ്റ്റാമ്പിംഗിലേക്ക്
e-stamping

കേരളത്തിലെ രജിസ്ട്രേഷൻ ഇടപാടുകൾ പൂർണ്ണമായും ഇ-സ്റ്റാമ്പിംഗിലേക്ക് മാറി. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതോടെ Read more

മുതലപ്പൊഴി: രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി
Muthalappozhy dredging

മുതലപ്പൊഴി വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വി. Read more

Leave a Comment