പി ശശിക്കെതിരെ അന്വേഷണം വേണ്ടെന്ന് സിപിഐഎം; എഡിജിപിയെ മാറ്റേണ്ടതില്ലെന്നും തീരുമാനം

Anjana

CPI(M) decision on PV Anwar allegations

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പി.വി. അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചു. ശശി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. എഡിജിപിയെ ഉടൻ മാറ്റേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. അൻവറിന്റെ പരാതിയിൽ തൽക്കാലം തുടർ നടപടിയില്ല. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോർട്ടുകളും വന്ന ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം.

പി.വി. അൻവർ എം.എൽ.എ. നൽകിയ പരാതിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദമായ ചർച്ച നടന്നിട്ടുണ്ടെന്നാണ് സൂചന. അൻവറിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പാർട്ടി ശരിവെക്കുന്നുവെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. തൃശൂർ പൂരം കലക്കലിൽ ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകൾ കൈമാറിയിട്ടില്ല. ആരോപണങ്ങളുടെ പേരിൽ മാത്രം അന്വേഷണം വേണ്ടെന്നാണ് പാർട്ടി നിലപാട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എംആർ അജിത് കുമാറിനുമെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ വളരെ ഗുരുതരമായിരുന്നു. ഇത് പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ ആശയക്കുഴപ്പമുണ്ടാക്കി. പാർട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വേളയിലായിരുന്നു ഈ ആരോപണങ്ങൾ വരുന്നത്. ബ്രാഞ്ച് സമ്മേളനങ്ങൾ കഴിഞ്ഞ് ലോക്കൽ സമ്മേളനങ്ങളിലേക്ക് സിപിഐഎം കടക്കുകയാണിപ്പോൾ. ഈ ഘട്ടത്തിലാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത്.

Story Highlights: CPI(M) state secretariat decides against investigation on PV Anwar’s allegations against P Sasi and MR Ajith Kumar

Leave a Comment