പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാർഥി നിർണയത്തിലേക്ക്

നിവ ലേഖകൻ

CPIM Palakkad Chelakara by-elections

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സിപിഐഎം കടക്കുന്നു. പ്രഖ്യാപനം വരുന്നതിനു മുമ്പേ തന്നെ സ്ഥാനാർഥികളുടെ പട്ടിക നൽകാൻ തൃശ്ശൂർ, പാലക്കാട് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്താഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കാനാണ് ആലോചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് തിരിച്ചു വരാൻ ശക്തരായ സ്ഥാനാർഥികളെയാണ് സിപിഐഎം രണ്ടു മണ്ഡലങ്ങളിലും ആലോചിക്കുന്നത്. ചേലക്കര സിറ്റിംഗ് മണ്ഡലമാണെങ്കിലും കെ രാധാകൃഷ്ണനെ പോലെ ജനകീയനായ ഒരാളെ കണ്ടെത്തുക വെല്ലുവിളിയാണ്. മൂന്നാം സ്ഥാനത്തേക്ക് പോയ പാലക്കാട് പാർട്ടിക്ക് അഭിമാന പോരാട്ടമാണ്.

രണ്ടു മണ്ഡലങ്ങളിലും അനുയോജ്യരായ സ്ഥാനാർഥികളുടെ പേര് നിർദ്ദേശിക്കാനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനും ജില്ലാ കമ്മിറ്റികളോട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കുമെന്നതിനാൽ, സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം. കോൺഗ്രസിലും സ്ഥാനാർഥികളെ കുറിച്ച് ആലോചന തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

  വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

ചേലക്കരയിൽ മത്സരിക്കാൻ രമ്യാ ഹരിദാസ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപിയും വലിയ പ്രതീക്ഷയിലാണ്.

Story Highlights: CPIM prepares for Palakkad and Chelakara by-elections, seeking strong candidates to recover from Lok Sabha defeat

Related Posts
ഗവർണറുടെ ഔദാര്യം പറ്റി പ്രതിഷേധിക്കുന്ന SFI നാടകം: പി.കെ നവാസ്
Kerala university SFI protest

ഗവർണറുടെ ഔദാര്യം സ്വീകരിക്കുകയും പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്യുന്നത് എസ്എഫ്ഐയുടെ നാടകമാണെന്ന് എംഎസ്എഫ് Read more

ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവർ ഗുണ്ടകളെങ്കിൽ തങ്ങളും ഗുണ്ടകളെന്ന് എസ്.എഫ്.ഐ
SFI protest against RSS

ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവരെ ഗുണ്ടകളെന്ന് വിളിച്ചാൽ അത് അംഗീകരിക്കാൻ തയ്യാറാണെന്ന് എസ്.എഫ്.ഐ സംസ്ഥാന Read more

  വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
മലമ്പുഴ ആശ്രമം സ്കൂളിൽ ദിവസവേതന നിയമനം; ജൂൺ 19-ന് കൂടിക്കാഴ്ച
Ashram School Recruitment

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, Read more

സർവകലാശാലകളിൽ സംഘി-മാർക്സിസ്റ്റ് വൽക്കരണം നടക്കുന്നു: അടൂർ പ്രകാശ്
Adoor Prakash

സംസ്ഥാനത്തെ സർവ്വകലാശാലകളിൽ സംഘി വല്ക്കരണവും മാർക്സിസ്റ്റ് വല്ക്കരണവുമാണ് നടക്കുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ Read more

ശശി തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെ; പരിഹസിച്ച് മുരളീധരൻ
K Muraleedharan

ശശി തരൂർ എം.പി തന്നെ മുഖ്യമന്ത്രിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സർവേ ഫലം Read more

ശശി തരൂരിന്റെ സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയെന്ന് കോൺഗ്രസ്
Shashi Tharoor survey

ശശി തരൂർ പങ്കുവെച്ച സർവേയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതൃത്വം. സർവേയ്ക്ക് Read more

യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ; പ്രധാന അജണ്ട ഉപതിരഞ്ഞെടുപ്പ് അവലോകനം
UDF meeting

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഉപതിരഞ്ഞെടുപ്പ് Read more

  ആരോഗ്യമന്ത്രിക്ക് പ്രതിഷേധം പേടിയാണെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന സർക്കാരിൻ്റെ പണിമുടക്ക് ജനദ്രോഹമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala government strike

സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത് നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് Read more

ശശി തരൂരിന് മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന സർവേയോട് പ്രതികരിച്ച് സണ്ണി ജോസഫ്
Kerala politics

സംഘടനാപരമായ കരുത്ത് വർദ്ധിപ്പിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് Read more

മുഖ്യമന്ത്രിയാകാൻ ശശി തരൂരിന് യോഗ്യതയെന്ന് സർവേ
Kerala CM candidate

ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സർവേ ഫലം. യുഡിഎഫിൽ ഒരു വിഭാഗം ശശി Read more

Leave a Comment