Headlines

Kerala News, Obituary

മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു.

എംകെ ചെക്കോട്ടി അന്തരിച്ചു

സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് എംകെ ചെക്കോട്ടി(96) അന്തരിച്ചു. പേരാമ്പ്രയിലും പ്രദേശത്തുമായി സിപിഐഎമ്മിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വളർത്തിക്കൊണ്ടു വരുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നയാളാണ് എം.കെ ചെക്കോട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1951ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം നൊച്ചാട് സെൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുളി സമരം, ഹരിജനങ്ങൾക്ക് മുടി വെട്ടാനുള്ള സമരം, കുടിയിറക്കിനെതിരായ സമരം, മീശ വയ്ക്കാനുള്ള സമരം, അയിത്തത്തിനും തീണ്ടലിനും എതിരായുള്ള സമരം എന്നിങ്ങനെയുള്ള നിരവധി പ്രസക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് എം. കെ ചെക്കോട്ടി.

 അദ്ദേഹത്തിന് ഒരു മാസം മുൻപ് സംഭവിച്ച വീഴ്ചയെ തുടർന്ന് വീട്ടിൽ ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയും എംഎൽഎയുമായ ടി പി രാമകൃഷ്ണനാണ് മരുമകൻ.

Story Highlights: CPIM leader MK Chekotti Passed away.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts