കൊല്ലം സിപിഐഎം നേതാവിന്റെ സാമ്പത്തിക തിരിമറി: പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു

നിവ ലേഖകൻ

CPI(M) financial irregularities

കൊല്ലം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തൻ്റെ സാമ്പത്തിക തിരിമറി വിഷയം ഗൗരവമുള്ളതാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻ്റിനെ മാറ്റാനും കണക്കുകളിൽ വിശദമായ പരിശോധന നടത്താനും തീരുമാനിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്യക്തികളിലേക്ക് സ്കൂളിലെ പണം പോകരുതെന്ന് എം വി ഗോവിന്ദൻ കർശന നിർദേശം നൽകി. സ്കൂൾ മാനേജ്മെൻ്റ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഏരിയ കമ്മിറ്റിയംഗം വി പി ജയപ്രകാശ് മേനോനെ മാറ്റി പകരം ജില്ലാ കമ്മിറ്റി അംഗം സി.

കെ ബാലചന്ദ്രന് ചുമതല നൽകി. ലേബർ കോൺട്രാക്ട് സൊസിറ്റിയുടെയും സ്കൂളിൻ്റെ മാനേജ്മെൻ്റ് കമ്മിറ്റിയുടെ പ്രസിഡൻ്റും ഒരാൾ ആയത് തെറ്റായി പോയെന്നും ജില്ലാ സെക്രട്ടിയേറ്റ് വിലയിരുത്തി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് പോയാൽ പാർട്ടിക്ക് ക്ഷീണം ഉണ്ടാകുമെന്നും തൽക്കാലം ഉടൻ നടപടി വേണ്ടെന്നും യോഗത്തിൽ തീരുമാനിച്ചു. വിഭാഗീയതയെ തുടർന്ന് നിർത്തി വെച്ച ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തീകരിച്ച ശേഷം മാത്രം ഏരിയ സമ്മേളനങ്ങൾ നടത്തിയാൽ മതിയെന്നും ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദ്ദേശം നൽകി.

  എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ജയതിലകിനെതിരെ വീണ്ടും ആരോപണം

മാധ്യമങ്ങൾക്ക് വാർത്ത ചോർന്നതിലും പരിശോധന ഉണ്ടാകും. എല്ലാത്തിനും പാർട്ടി മറുപടി പറയുമെന്ന് ആയിരുന്നു ആരോപണ വിധേയനായ പി ആർ വസന്തൻ്റെ മറുപടി.

Story Highlights: CPI(M) district committee member PR Vasanthan accused of financial irregularities in party-controlled school

Related Posts
കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 13 പേർ; കൂടുതലും സ്ത്രീകളും യുവാക്കളും
Kollam road accidents

കൊല്ലം ജില്ലയിൽ 16 ദിവസത്തിനിടെ 13 പേർ വാഹനാപകടങ്ങളിൽ മരിച്ചു. മരിച്ചവരിൽ കൂടുതലും Read more

കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച യുവാവ് പിടിയിൽ
sexual assault case

കൊല്ലത്ത് 65 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 27 വയസ്സുകാരനെ പോലീസ് Read more

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
കൊല്ലത്ത് 65കാരിയെ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റിൽ
Kollam rape case

കൊല്ലം കണ്ണനെല്ലൂരിൽ മരുന്ന് വാങ്ങാൻ പോയി മടങ്ങിവന്ന 65 കാരിയെ 24 കാരനായ Read more

സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവെച്ചു

സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജി വെച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ Read more

കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരത: പോലീസ് കസ്റ്റഡിയിൽ
kollam child abuse

കൊല്ലത്ത് മൂന്നാം ക്ലാസ്സുകാരനായ കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു. കുട്ടി വികൃതി കാണിച്ചതിന് Read more

കിളികൊല്ലൂരിൽ എംഡിഎംഎ കേസ് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു; ഭാര്യയുടെ സഹായം
MDMA case accused

കൊല്ലം കിളികൊല്ലൂരിൽ എംഡിഎംഎ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ഭാര്യയുടെ സഹായത്തോടെ Read more

  സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവെച്ചു
കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു; പൊലീസ് കേസ്
Car fire incident

കൊല്ലത്ത് വർക്കല സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി തീയിട്ടു. പൂതക്കുളം സ്വദേശി ശംഭുവിന്റെ Read more

പരവൂരിൽ കാർ യാത്രികരെ ആക്രമിച്ച് വാഹനം തീയിട്ടു; അജ്ഞാത സംഘത്തിനെതിരെ കേസ്
kollam crime news

കൊല്ലം പരവൂരിൽ അജ്ഞാത സംഘം കാർ യാത്രക്കാരെ ആക്രമിച്ചു. വർക്കല സ്വദേശി കണ്ണനും Read more

കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്; പോലീസ് പിടിയിൽ
kollam murder case

കൊല്ലം അഞ്ചാലുംമൂട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശി രേവതിയാണ് കൊല്ലപ്പെട്ടത്. ജോലിക്ക് Read more

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ
kerala accident aid

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം Read more

Leave a Comment