Headlines

Politics

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി

കണ്ണൂരിൽ സിപിഐഎം രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. തളിപ്പറമ്പ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശനും, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷും ആണ് പുറത്താക്കപ്പെട്ടത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചതിന് ഇരുവർക്കുമെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ വൈകിട്ടാണ് ആദ്യ കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. അവശനായിരുന്നു വിദ്യാർത്ഥി സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ രമേശനിൽ നിന്ന് ദുരനുഭവം ഉണ്ടായതായി കൂടുതൽ വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഇതോടെ രമേശനെ വിദ്യാർത്ഥികൾ സംഭവ സ്ഥലത്തേക്ക് എത്തിക്കുകയും തടഞ്ഞുവെച്ച് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

രമേശൻ സുഹൃത്തായ അനീഷിനെയും കൂട്ടിയാണ് സ്ഥലത്തെത്തിയത്. ഇയാൾക്കെതിരെയും വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും കൂടുതൽ ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന മൊഴി ചൈൽഡ് ലൈൻ പൊലീസിന് കൈമാറി. ഇതോടെയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്. രമേശന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനീഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights: CPIM expels two branch secretaries in Kannur for sexually abusing minors

More Headlines

പശ്ചിമേഷ്യ സംഘർഷം: ഇസ്രയേൽ പ്രധാനമന്ത്രിയുമായി മോദി ചർച്ച നടത്തി
മലപ്പുറത്തെ പ്രശ്നവൽക്കരിക്കുന്നതിൽ നിന്ന് പിന്മാറണം: കേരള മുസ്ലിം ജമാഅത്ത്
തിരുപ്പതി ലഡ്ഡു വിവാദം: സുപ്രീംകോടതി വിമർശനത്തിന് ടിഡിപിയുടെ മറുപടി
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ
ആഷിറിന്റെ മരണത്തിൽ ദുരൂഹത: മയക്കുമരുന്ന് മാഫിയയുടെ പങ്കുണ്ടെന്ന് പി.വി. അൻവർ എംഎൽഎ
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: പിവി അൻവർ എംഎൽഎ രൂക്ഷ വിമർശനവുമായി രംഗത്ത്
പി.വി. അൻവറിനോടുള്ള രാഷ്ട്രീയ വൈരം മലപ്പുറം ജില്ലയോട് തീർക്കരുത്: രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: രൂക്ഷ വിമർശനവുമായി പി.എം.എ സലാം
മഹാരാഷ്ട്രയിൽ നാടൻ പശുക്കൾക്ക് 'രാജ്യമാതാ-ഗോമാതാ' പദവി; സബ്സിഡി പദ്ധതിയും പ്രഖ്യാപിച്ചു

Related posts

Leave a Reply

Required fields are marked *