സീ പ്ലെയിൻ പദ്ധതി: മത്സ്യബന്ധന മേഖലയിൽ അനുവദിക്കില്ലെന്ന് സിപിഐ; നിലപാടിൽ മാറ്റമില്ല

Anjana

CPI seaplane project opposition

സീ പ്ലെയിൻ പദ്ധതി സംബന്ധിച്ച് സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് വ്യക്തമാക്കി. മത്സ്യബന്ധന മേഖലയിൽ പദ്ധതി അനുവദിക്കില്ലെന്നും, എന്നാൽ വിമാനത്താവളങ്ങളിലും ഡാമുകളിലും നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുപേരുടെ സഞ്ചാരത്തിനായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടുമെന്ന കാരണത്താലാണ് മത്സ്യബന്ധന മേഖലയിൽ പദ്ധതി വേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്നും ആഞ്ചലോസ് വിശദീകരിച്ചു.

2013-ൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ മത്സ്യത്തൊഴിലാളികൾ ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു. നവംബർ 20-ന് ഫിഷറീസ് കോർഡിനേഷൻ കമ്മറ്റി യോഗം ചേർന്ന് നിലപാട് അറിയിക്കുമെന്നും, പദ്ധതിയുമായി മുന്നോട്ടുപോയാൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിഐടിയുവും മത്സ്യബന്ധന മേഖലയിൽ പദ്ധതി നടപ്പിലാക്കിയാൽ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഡിഎഫ് ഭരണകാലത്ത് സീപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂർത്തിയാക്കിയതാണെന്ന് കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. പതിനൊന്ന് വർഷം മുൻപ് വരേണ്ട പദ്ധതിയായിരുന്നു ഇതെന്നും, അന്ന് തടസ്സപ്പെടുത്താൻ സമരം ചെയ്ത മത്സ്യത്തൊഴിലാളികളെ ഇപ്പോൾ കാണാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തടസ്സപ്പെടുത്തിയവർ തന്നെ ഇപ്പോൾ പദ്ധതി നടപ്പാക്കിയിട്ട് തങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പറയുന്നുവെന്നും മുരളീധരൻ വിമർശിച്ചു.

Story Highlights: CPI reaffirms opposition to seaplane project in fishing areas, while allowing it in airports and dams

Leave a Comment