തൃശൂർ പൂരം റിപ്പോർട്ട്: എഡിജിപി എം ആർ അജിത്കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

നിവ ലേഖകൻ

Thrissur Pooram report controversy

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിനെ സിപിഐ മുഖപത്രം കടുത്ത വിമർശനത്തിന് വിധേയമാക്കി. ‘കലക്കാതെ കലങ്ങുന്ന നീർച്ചുഴിപോലെയാണ് പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം’ എന്ന് മുഖപത്രം പരിഹസിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്പിയുടേയും നടത്തിപ്പുകാരുടേയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ടാണിതെന്നും എഡിജിപി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെയെന്നും മുഖപത്രം ചോദിച്ചു. ‘ആരും പൂരം കലക്കിയിട്ടില്ലെങ്കിലും കലങ്ങിയെന്നാണ് റിപ്പോർട്ട്’ എന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ ആക്ഷേപഹാസ്യ പംക്തിയായ ‘വാതില്പ്പഴുതിലൂടെ’ എന്ന കോളത്തില് കുറിച്ചു.

പൂരംകലക്കി സുരേഷ് ഗോപിയെ എങ്ങനെ വിജയിപ്പിക്കാം എന്ന് ഗൂഡാലോചന നടന്നുവെന്നും അജിത് കുമാർ നടത്തുന്ന നീക്കങ്ങൾ വീഡിയോയിൽ കാണാമെന്നും നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാവുകയാണെന്നും മുഖപത്രം ആരോപിച്ചു. എന്നാൽ, പൂരം അലങ്കോലപ്പെട്ടതില് ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്നും ഉത്തരവാദിത്തം അന്നത്തെ കമ്മീഷ്ണറുടെ തലയില്കെട്ടിവെച്ചുമുള്ള റിപ്പോര്ട്ടാണ് എഡിജിപി എം ആർ അജിത്കുമാർ സര്ക്കാരിന് സമര്പ്പിച്ചിട്ടുള്ളത്.

  രാഹുൽ മാങ്കൂട്ടത്തിൽ കേസ്: നിയമനടപടികളെ സ്വാഗതം ചെയ്ത് കെ.സി. വേണുഗോപാൽ

തൃശ്ശൂരിലെ ഇടത് സ്ഥാനാര്ഥിയായിരുന്ന വിഎസ്. സുനില് കുമാറടക്കം പൂരം കലക്കിയതില് ഗൂഢാലോചനയുണ്ടെന്ന് ആവര്ത്തിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സര്ക്കാരിന് മുന്നില് ഇത്തരത്തിലുള്ള അന്വേഷണ റിപ്പോര്ട്ട് വന്നിരിക്കുന്നത്.

Story Highlights: CPI mouthpiece criticizes ADGP MR Ajithkumar’s report on Thrissur Pooram, calling it a cover-up attempt

Related Posts
രാഹുൽ മങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ
Rahul Mamkootathil Resignation

രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഐ രംഗത്ത്. രാഹുൽ എംഎൽഎ സ്ഥാനം Read more

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ; സ്വർണക്കൊള്ളയിൽ അന്വേഷണം വേണമെന്ന് ആവശ്യം
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് വി.ഡി. സതീശൻ. കെഎസ്ആർടിസി ബസ് തടഞ്ഞ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ സർക്കാരിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

  രാഹുൽ വിഷയമാക്കേണ്ട, അമ്പലം വിഴുങ്ങികളാണ് കേരളം ഭരിക്കുന്നത്: വി.ടി. ബൽറാം
മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ ചെന്നിത്തലയും കിഫ്ബി സി.ഇ.ഒയും
Masala Bond Controversy

മസാല ബോണ്ട് കേസിൽ ഇ.ഡി. നോട്ടീസിനോട് പ്രതികരിച്ച് രമേശ് ചെന്നിത്തലയും കിഫ്ബി സി.ഇ.ഒ. Read more

കിഫ്ബി വിവാദം: മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്; രാഷ്ട്രീയ കേരളം വീണ്ടും ചൂടുപിടിക്കുന്നു
KIIFB controversy

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കിഫ്ബി വിവാദത്തിൽ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയച്ചത് രാഷ്ട്രീയ Read more

ഇ.ഡി വാർത്താക്കുറിപ്പ് ഇറക്കാൻ പാടില്ലായിരുന്നു; മസാല ബോണ്ട് കേസിൽ ഇ.പി. ജയരാജൻ
Masala Bond case

മസാല ബോണ്ട് കേസിൽ ഇ.ഡി.യുടെ നടപടിക്കെതിരെ ഇ.പി. ജയരാജൻ രംഗത്ത്. ഇ.ഡി.യുടെ വാർത്താക്കുറിപ്പ് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സന്ദീപ് വാര്യർ; നിയമനടപടിക്ക് ഒരുങ്ങുന്നു
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. Read more

  ബിജെപിക്ക് തിരിച്ചടി; ജില്ലാ നേതാവ് സിപിഐഎമ്മിലേക്ക്
രാഹുലിനോട് രാജി ആവശ്യപ്പെടില്ല; നിലപാട് വ്യക്തമാക്കി സണ്ണി ജോസഫ്
Rahul Mamkootathil case

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് Read more

രാഹുൽ വിഷയമാക്കേണ്ട, അമ്പലം വിഴുങ്ങികളാണ് കേരളം ഭരിക്കുന്നത്: വി.ടി. ബൽറാം
V. T. Balram

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് വി.ടി. ബൽറാം. അതിജീവിതക്കെതിരായ സൈബർ Read more

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്ന് വി.ഡി. സതീശൻ
KIIFB Masala Bond

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. Read more

Leave a Comment