സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരത്തിലേക്ക്; നിലപാട് കടുപ്പിച്ച് സിപിഐ

നിവ ലേഖകൻ

seaplane project Kerala

സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടികളിലേക്ക് കടക്കാൻ എഐടിയുസി തീരുമാനിച്ചു. പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചതായി സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി. ഒരാഴ്ചക്കാലം ഈ ഒപ്പുശേഖരണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സർക്കാറുമായി ചർച്ച നടത്തിയ ശേഷം സമരത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിഐടിയുവും എഐടിയുസിയും അടക്കമുള്ള വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകൾ പങ്കെടുത്ത കോഡിനേഷൻ കമ്മിറ്റിയിൽ സീപ്ലെയിനുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്ക സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം സിപിഐ നിലപാട് കടുപ്പിക്കുകയാണ്. സിപിഐ മുഖപത്രത്തിൽ എഐടിയുസി നേതാവും സിപിഐ ജില്ലാ സെക്രട്ടറിയുമായ ടിജെ ആഞ്ചലോസ് എഴുതിയ ലേഖനത്തിൽ തൊഴിലാളികൾ വികസന വിരുദ്ധരല്ലെന്നും അവരുടെ താത്പര്യം ഭരണവർഗം സംരക്ഷിക്കണമെന്നും പറയുന്നു.

സീപ്ലെയിനിൽ മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടെന്ന് സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് വേണ്ടതെന്നും സമവായം ഉണ്ടാക്കി മാത്രമേ ടൂറിസം നടപ്പിലാക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സമരപരിപാടികളിലേക്ക് നീങ്ങിയിട്ടില്ലെങ്കിലും പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് സിഐടിയുവിന്റെ ആവശ്യം. കോർഡിനേഷൻ കമ്മിറ്റിയുടെ ആശങ്കകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സീപ്ലെയിനിൽ സർക്കാർ എന്ത് നിലപാട് എടുക്കുമെന്നതാണ് നോക്കി കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ദേവികുളം കേസ്: എ. രാജയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി

Story Highlights: AITUC to launch protest against seaplane project in Kerala, CPI intensifies stance

Related Posts
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നൊഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കി കെ.സുധാകരൻ
KPCC President post

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള അതൃപ്തി പരസ്യമാക്കി കെ. സുധാകരൻ. സ്ഥാനത്ത് Read more

‘പല്ലില്ലെങ്കിലും കടിക്കും, നഖമില്ലെങ്കിലും തിന്നും’; സിപിഐഎമ്മിന് കെ. സുധാകരന്റെ മറുപടി
Sudhakaran CPI(M) response

കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ സി.പി.ഐ.എമ്മിന് ശക്തമായ മറുപടി നൽകി. സി.പി.ഐ.എമ്മിന്റെ Read more

  കെ.പി.സി.സി അധ്യക്ഷ സ്ഥാനം: കെ. സുധാകരൻ പ്രതികരിക്കുന്നില്ല; പാലക്കാട് പോസ്റ്ററുകൾ
കേരളത്തിന് കേന്ദ്രസഹായം നിഷേധിക്കുന്നു; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala development challenges

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. Read more

പുതിയ ടീമിന് സ്വീകാര്യത: രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് സണ്ണി ജോസഫ്
Kerala political updates

പുതിയ ടീമിന് കേരളത്തിൽ ലഭിച്ച സ്വീകാര്യതയിൽ രാഹുൽ ഗാന്ധി സന്തുഷ്ടനാണെന്ന് കെപിസിസി പ്രസിഡന്റ് Read more

യുഡിഎഫിനെ ശക്തിപ്പെടുത്താൻ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് സണ്ണി ജോസഫ്
Kerala politics UDF election

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി കെപിസിസി Read more

സണ്ണി ജോസഫും ടീമും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും
KPCC president

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പുതിയ ഭാരവാഹികളും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച Read more

  കെപിസിസി അധ്യക്ഷ ചർച്ച: സഭാ ഇടപെടൽ ദീപിക തള്ളി
“പാർശ്വവൽക്കരിക്കപ്പെട്ടവരെ മാറ്റിനിർത്തരുത്”; കെപിസിസി നേതൃത്വത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ്
KPCC leadership criticism

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റതിന് പിന്നാലെ, കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് Read more

പുതിയ നേതൃത്വത്തിൽ വിശ്വാസമെന്ന് എ.കെ. ആന്റണി; 2001-നേക്കാൾ വലിയ വിജയം പ്രതീക്ഷിക്കുന്നു
KPCC new leadership

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പുതിയ കെപിസിസി നേതൃത്വത്തിന് പിന്തുണ അറിയിച്ചു. Read more

കെപിസിസി അധ്യക്ഷനായിരുന്ന കാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ. സുധാകരൻ
KPCC president

കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് താൻ നടത്തിയ പ്രവർത്തനങ്ങൾ കെ. സുധാകരൻ വിശദീകരിച്ചു. പുതിയ Read more

സുധാകരനെ ശക്തിപ്പെടുത്താനാണ് കെപിസിസി പ്രസിഡന്റാക്കിയതെന്ന് സണ്ണി ജോസഫ്
KPCC president Sunny Joseph

കെ. സുധാകരനെ തൃപ്തിപ്പെടുത്താനല്ല, അദ്ദേഹത്തെ ശക്തിപ്പെടുത്താനാണ് തന്നെ കെപിസിസി പ്രസിഡന്റാക്കിയതെന്ന് സണ്ണി ജോസഫ്. Read more

Leave a Comment