
സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജ കേരള പോലീസിനെതിരായി വിവാദ പരാമർശം നടത്തിയിരുന്നു. പരാമർശത്തെ അനുകൂലിക്കുന്ന നിലപാടാണ് ദേശീയ സെക്രട്ടറി ഡി.രാജ സ്വീകരിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇത്തരത്തിൽ ആനി രാജയുടെ പരാമർശത്തെ അനുകൂലിച്ചതിനാലാണ് ഡി. രാജയ്ക്ക് പാർട്ടി സംസ്ഥാന കൗൺസിലിൽ നിന്നും വിമർശനം നേരിട്ടത്.
ആനി രാജയുടെ പരാമർശം തെറ്റാണെന്ന് കണ്ടെത്തിയ ദേശീയ നിർവാഹകസമിതി പരസ്യമായി പ്രതികരിച്ചില്ലെന്നും ആനിയെ ന്യായീകരിച്ചെന്നുമുള്ള വിമർശനങ്ങളാണ് ഡി.രാജയ്ക്കെതിരെ ഉയർന്നത്.
അത്യന്തം ഗൗരവമുള്ള വിമർശനങ്ങളാണ് ആനി രാജ കേരള പോലീസിനെതിരെ ഉയർത്തിയതെന്നും സംസ്ഥാന ഘടകവുമായി ആലോചിക്കാതെയാണ് പ്രസ്താവനകൾ നടത്തിയതെന്നും വനിതാ നേതാക്കളും വിമർശിച്ചു.
Story Highlights: CPI against Annie Raja and D Raja over police remark.