സംസ്ഥാനത്ത് ഇന്ന് 9,931 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

നിവ ലേഖകൻ

Updated on:

കോവിഡ് രോഗികൾ മരണം ടിപിആർ

സംസ്ഥാനത്ത് ഇന്ന് 9,931 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര് 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര് 653, കാസര്ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 2,54,31,248 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 31 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,202 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 632 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1589, കോഴിക്കോട് 998, തൃശൂര് 985, എറണാകുളം 896, പാലക്കാട് 411, കൊല്ലം 797, തിരുവനന്തപുരം 678, കണ്ണൂര് 553, കാസര്ഗോഡ് 628, ആലപ്പുഴ 602, കോട്ടയം 460, വയനാട് 233, പത്തനംതിട്ട 232, ഇടുക്കി 140 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.

  മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു

66 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 19, കാസര്ഗോഡ് 10, തൃശൂര്, കോഴിക്കോട്, വയനാട് 8 വീതം, കൊല്ലം, പത്തനംതിട്ട, എറണാകുളം 3 വീതം, പാലക്കാട് 2, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,206 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1132, കൊല്ലം 975, പത്തനംതിട്ട 447, ആലപ്പുഴ 605, കോട്ടയം 539, ഇടുക്കി 196, എറണാകുളം 1197, തൃശൂര് 1429, പാലക്കാട് 799, മലപ്പുറം 2504, കോഴിക്കോട് 1718, വയനാട് 426, കണ്ണൂര് 682, കാസര്ഗോഡ് 557 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,33,258 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,804 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 3,82,081 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 24,723 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2137 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.

  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് പരാതി.

ടി.പി.ആര്. 5ന് താഴെയുള്ള 83, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Story Highlights:9,931 covid cases Kerala today, 58 deaths.

Related Posts
മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു
Dadasaheb Phalke Award

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരത്ത് Read more

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം; അഭിനന്ദനവുമായി മുഖ്യമന്ത്രി
Dada Saheb Phalke Award

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ മുഖ്യമന്ത്രി Read more

കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ; ഒരാളെ രക്ഷപ്പെടുത്തി
Kozhikode river accident

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ. കുളിക്കാനായി എത്തിയ കുട്ടികളാണ് Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
Rahul Mamkootathil Allegations

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി. Read more

യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താനില്ലെന്ന് റിനി ആൻ ജോർജ്; ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Rini Ann George

യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലെന്ന് നടി റിനി ആൻ ജോർജ്. സ്ത്രീകൾക്ക് വേണ്ടിയാണ് Read more

  തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി
യുവ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി റിനി ആൻ ജോർജ്
Rini Ann George

സിനിമാ നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ഒരു യുവ രാഷ്ട്രീയ Read more

നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more

ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Idukki girl death

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി Read more