സർക്കാർ ജീവനക്കാരുടെ ക്വാറന്റീൻ സ്പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസമായി കുറച്ചു.

Anjana

സർക്കാർ ജീവനക്കാരുടെ ക്വാറന്റീൻ ലീവ്

കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരും പൊതു അവധി കഴിഞ്ഞ് 7 ദിവസങ്ങൾക്ക്‌ ശേഷം ടെസ്റ്റ് ചെയ്ത് നെഗറ്റീവായാൽ ഓഫീസിൽ ഹാജരാകണം. സർക്കാർ അർദ്ധ സർക്കാർ പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കെല്ലാം ബാധകമാണ്.

കൂടാതെ കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരൻ മൂന്നുമാസത്തിനകം കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ വ്യക്തിയാണെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ല. ഇത്തരക്കാർ സ്വയം നിരീക്ഷിക്കുകയും ഓഫീസിൽ ഹാജരാക്കുകയും രോഗലക്ഷണം കണ്ടാൽ ആശുപത്രിയിൽ ചികിത്സ തേടുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ജീവനക്കാരുടെ ചികിത്സാ കാലയളവിൽ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കും. എന്നാൽ ഇത്തരത്തിലുള്ള സംവിധാനം ദുരുപയോഗം ചെയ്യുകയാണെങ്കിൽ കടുത്ത നടപടി നേരിടുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Story Highlights: covid quarantine leave reduced to 7 days for Government Employees.