രാജ്യത്ത് ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ഈ ദുരന്തത്തിൽ മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരണപ്പെട്ടത്. സംഭവത്തെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ കുട്ടികൾക്ക് മരുന്ന് നൽകാവൂ എന്ന് അറിയിച്ചു.
ചുമ മരുന്ന് കഴിച്ച് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത് മധ്യപ്രദേശിലാണ്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കൂടാതെ രാജസ്ഥാനിൽ മരുന്ന് കഴിച്ച നിരവധി കുട്ടികൾ നിരീക്ഷണത്തിലാണ്.
മധ്യപ്രദേശിൽ മരിച്ച 14 കുട്ടികളിൽ 11 പേരും കോൾഡ്രിഫ് സിറപ്പ് ഉപയോഗിച്ചതാണ് മരണകാരണമെന്ന് സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ കോൾഡ്രിഫ് ചുമ മരുന്ന് നിരോധിച്ചു.കൂടാതെ മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്ന് നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഉത്തർപ്രദേശ് സർക്കാർ കഫ് സിറപ്പുകൾ പിടിച്ചെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ കാഞ്ചിപുരത്തെ കോൾ ഡ്രിഫ് കഫ് സിറപ്പ് യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു.ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജസ്ഥാനിലും മരുന്ന് കഴിച്ച നിരവധി കുട്ടികൾ നിരീക്ഷണത്തിലാണ്.ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ.
ആരോഗ്യമന്ത്രാലയം അറിയിച്ചതിനെ തുടർന്ന് മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്ന് നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും അറിയിച്ചു .
Story Highlights : Deaths from cough medicine in the country rise to 17