പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ;എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി.

Anjana

ആം ആദ്മി പാര്‍ട്ടി പഞ്ചാബ്
ആം ആദ്മി പാര്‍ട്ടി പഞ്ചാബ്

പഞ്ചാബിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സംസ്ഥാനത്തെ 117 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഎപി നേതാവ് രാഘവ് ഛദ്ധ പറഞ്ഞു.
അദ്ദേഹം,ശിരോമണി അകാലിദൾ ഉൾപ്പെടെയുള്ള ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും വ്യക്തമാക്കി.

മുതിർന്ന കോൺഗ്രസ് നേതാവ് മുക്ത്സർ ഗുർമീത് സിങ് അതിനിടെ പാർട്ടി വിട്ട് എ.എ.പിയിൽ ചേർന്നു.ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും അടുത്ത വർഷം പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ “എഎപി അധികാരത്തിലെത്തിയാൽ പഞ്ചാബിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുമെന്നും എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും” പ്രഖ്യാപിച്ചിരുന്നു.

Story highlight : The Aam Aadmi Party (AAP) has said it will contest all the seats in the Punjab Assembly elections.