Headlines

Judiciary, Kerala News

പുതിയ ഫോണ്‍ തകരാറിലായാല്‍ മാറ്റി നല്‍കുകയോ,വില തിരിച്ചുനല്‍കുകയോ ചെയ്യണം : കോടതി.

ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ

പുതുതായി മൊബൈൽ ഫോൺ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നൽകാൻ തയ്യാറല്ലാത്ത ആപ്പിൾ ഇന്ത്യയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ഉന്നയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രസിഡന്റ് ഡി.ബി ബിനു, മെമ്പർമാരായ വി രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവർ ചേർന്ന കമ്മീഷൻ ഉത്തരവ് എറണാകുളം തെങ്ങോട് സ്വദേശി ദിനേശ് കുമാർ പി.ബി സമർപ്പിച്ച പരാതിയിലാണ്.

ഉത്തരവിൽ ഫോൺ നൽകിയില്ലങ്കിൽ ഫോണിന്റെ വിലയായ 70,000 രൂപയും കോടതി ചിലവും നല്‍കാനാണ് പറഞ്ഞിരിക്കുന്നത്.

വാറന്റി കാലയളവിനുള്ളിൽ തന്നെ ഫോണിന്റെ ഡിസ്പ്ലേ തകരാറിലാകുകയും ഫോൺ പലപ്പോഴും പ്രവർത്തനരഹിതമാകുകയും ചെയ്തിരുന്നതിനാൽ പരാതിക്കാരന്റെ ആവശ്യം പുതിയ ഫോൺ നൽകണമെന്നതായിരുന്നു.

എതിർകക്ഷികൾ കമ്മീഷൻ മുമ്പാകെ ഉപഭോക്താവ് അശ്രദ്ധയോടെ ഫോൺ ഉപയോഗിച്ചതാണ് തകരാറിനു കാരണമെന്ന് ബോധിപ്പിച്ചു.

പുതിയ ഐഫോൺ കേടായ മൊബൈൽ ഫോണിനു പകരംനൽകണം. അല്ലെങ്കിൽ അതിന്റെ വിലയായ എഴുപതിനായിരം രൂപയും കൂടാതെ കോടതിച്ചെലവും ഉപഭോക്താവിന് നൽകണമെന്ന് എതിർകക്ഷികൾക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

Story highlight: consumer court about refund on damaged new iphone.

More Headlines

ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി
ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു

Related posts