Headlines

Politics

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന് നടക്കും. പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചാണ് മാർച്ച്. രാവിലെ 11 മണിക്ക് എം.എൽ.എ ഹോസ്റ്റലിന് സമീപത്ത് നിന്ന് ആരംഭിച്ച് പാളയം രക്തസാക്ഷി മണ്ഡപം വഴി സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാർച്ച് എത്തുമെന്ന് കെപിസിസി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, കേരളത്തിൻറെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലേക്ക് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷഭരിതമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ തലയ്ക്ക് പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നാല് സംസ്ഥാന ഭാരവാഹികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പൊലീസിനെ അക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി എടുത്ത കേസിലാണ് റിമാൻഡ്.

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ പൊലീസ് നരനായാട്ട് നടത്തി എന്നാണ് നേതാക്കളുടെ ആക്ഷേപം. ഈ പശ്ചാത്തലത്തിൽ സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ഇന്നലെ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ആയിരത്തിലധികം പ്രവർത്തകരെ സമരത്തിൽ അണിനിരത്താനാണ് ശ്രമം. കോൺഗ്രസിന്റെ ഈ മാർച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന്റെ തുടർച്ചയാണ്.

Story Highlights: Congress organizes secretariat march demanding CM’s resignation following MLA P.V. Anvar’s revelations

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Related posts

Leave a Reply

Required fields are marked *