മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ വസന്ത് ചവാന്‍ അന്തരിച്ചു

Anjana

Vasant Chavan death

മഹാരാഷ്ട്ര നന്ദേഡിൽ നിന്നുള്ള ലോക്‌സഭാ അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വസന്ത് ചവാന്‍ 69-ാം വയസ്സിൽ അന്തരിച്ചു. ഏറെനാളായി വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം, തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്ത്യശ്വാസം വലിച്ചു. ചവാന്‍റെ സംസ്കാരം രാവിലെ 11ന് നൈഗോണില്‍ നടക്കും.

കുറഞ്ഞ രക്തസമ്മര്‍ദവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ നന്ദേഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട്, വിദഗ്ധ ചികിത്സയ്‌ക്കായി എയര്‍ ആംബുലൻസില്‍ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. 2014ൽ കോണ്‍ഗ്രസില്‍ ചേര്‍ന്ന ചവാൻ, നൈഗോണിലെ ജന്ത ഹൈസ്‌കൂൾ, കോളേജ് ഓഫ് അഗ്രികൾച്ചർ എന്നിവയുടെ ട്രസ്റ്റിയും ചെയർപേഴ്‌സണുമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ് എംപിയായ പ്രതാപ് പാട്ടീൽ ചിഖാലിക്കറെ പരാജയപ്പെടുത്തിക്കൊണ്ടാണ് വസന്ത് ചവാൻ പാര്‍ലമെന്‍റിലേക്ക് എത്തിയത്. 59,442 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. 2009ല്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചിരുന്ന ചവാൻ, പിന്നീട് 2014-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Story Highlights: Senior Congress leader and MP Vasant Chavan passes away at 69 due to kidney-related ailments

Leave a Comment