Headlines

Politics

രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശം: എൻഡിഎ നേതാക്കൾക്കെതിരെ കോൺഗ്രസ് പരാതി നൽകി

രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശം: എൻഡിഎ നേതാക്കൾക്കെതിരെ കോൺഗ്രസ് പരാതി നൽകി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎ നേതാക്കൾ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ പോലീസിൽ പരാതി നൽകി കോൺഗ്രസ്. ഡൽഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാവ് അജയ് മാക്കൻ എത്തിയാണ് പരാതി നൽകിയത്. ബിജെപി നേതാവ് തർവിന്ദർ സിങ്, ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്ക്വാദ്, കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടു, ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിങ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുലിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് പരാമർശങ്ങളെന്ന് കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളെ നിശബ്ദരാക്കാൻ കഴിയില്ലെന്നും മരണത്തെ ഭയക്കുന്നവരല്ല കോൺഗ്രസുകാരെന്നും അജയ് മാക്കൻ പറഞ്ഞു. രാഹുൽ ഗാന്ധി നമ്പർ 1 ഭീകരവാദി എന്നാണ് കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടു പറഞ്ഞത്.

തർവീന്ദർ സിങ് രാഹുൽ ഗാന്ധിയെ വധിക്കുമെന്നാണ് പറഞ്ഞത്. നന്നായി പെരുമാറിയില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് ഇന്ദിരാ ഗാന്ധിയുടെ ഗതിയുണ്ടാകുമെന്നായിരുന്നു തർവീന്ദർ സിങിന്റെ പ്രസ്താവന. രാഹുലിന്റെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നായിരുന്നു സഞ്ജയ് ഗെയ്ക്വാദിന്റെ പ്രഖ്യാപനം. ഈ പരാമർശങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

Story Highlights: Congress files police complaint against NDA leaders for hate speech against Rahul Gandhi

More Headlines

അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് ജയരാജനെ പുറത്താക്കണമെന്ന് വി.ടി. ബൽറാം
നെതന്യാഹുവിനെ വധിക്കാൻ പദ്ധതി; ഇറാൻ പിന്തുണയുള്ള ഇസ്രയേലി പൗരൻ അറസ്റ്റിൽ
ജമ്മു കശ്മീരിൽ സമാധാനവും വികസനവും: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം
രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം: കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസ്
ഉംറയ്ക്ക് പോകുന്ന ചിത്രം പങ്കുവെച്ച് സിപിഐ നേതാവ് മുഹമ്മദ് മുഹ്സിൻ
നിപ്പ, എംപോക്സ്: ആരോഗ്യ വകുപ്പിന്റെ പരാജയം കേരളത്തെ ഭീതിയിലാക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
തിരുപ്പതി ലഡു മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ചന്ദ്രബാബു നായിഡു; വൈഎസ്ആർ കോൺഗ്രസ് തിരിച്ചടിച്ചു

Related posts

Leave a Reply

Required fields are marked *