ചേലക്കര ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ എ തുളസിയെ പരിഗണിക്കുന്നു

Anjana

Chelakkara by-election

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ കെ എ തുളസിയുടെ പേര് പരിഗണിക്കുന്നു. വി കെ ശ്രീകണ്ഠന്റെ ഭാര്യയായ തുളസി 2016-ൽ യു ആർ പ്രദീപിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ സുപരിചിതമായ മുഖം എന്ന നിലയിലാണ് രമ്യാ ഹരിദാസിനെ പകരമായി തുളസിയെ പരിഗണിക്കുന്നത്.

രമ്യാ ഹരിദാസിന് പുറമേ തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി കെ.വി ദാസൻ്റെ പേരും പരിഗണനയിലുണ്ട്. കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരും കോൺഗ്രസിന്റെ പട്ടികയിലുണ്ട്. പാലക്കാട് മണ്ഡലത്തിൽ സി.പി.ഐ.എം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളെയും ഡി.വൈ.എ.ഫ് നേതാവ് സഫ്ദർ ഷെരീഫിനെയും പരിഗണിക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചേലക്കരയിൽ സിപിഐഎം ടി എൻ സരസു, കെ ബാലകൃഷ്ണൻ എന്നിവരെ പരിഗണിക്കുന്നു. ബിജെപി പാലക്കാട് സി കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരെ പരിഗണിക്കുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപി വലിയ പ്രതീക്ഷയിലാണ്.

Story Highlights: Congress considers KA Tulasi as candidate for Chelakkara by-election

Leave a Comment