നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിംഗ് (നിഷ്) (NISH) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
കംപ്യൂട്ടര്‍ സയന്സ് ലക്ചറര്, കംപ്യൂട്ടര് ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കും സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടെ നിഷില് നടത്തുന്ന പദ്ധതിയിലേക്കുമാണ് നിയമനം നടക്കുന്നത്.
നാല്പതു ശതമാനവും അതില് കൂടുതലും ശ്രവണ-സംസാര പരിമിതിയുള്ള ഉദ്യോഗാര്ത്ഥികള്ക്ക് മാത്രമാണ് കംപ്യൂട്ടര് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുവാനുള്ള അർഹത.
ലീവ് വേക്കന്സിയിലാണ് ലക്ചറര് നിയമനം നടക്കുന്നത്.
അപേക്ഷിക്കേണ്ട രീതി : യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങള്ക്ക് http://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദർശിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വൈകല്യങ്ങളുളള ജനതയ്ക്ക് മെച്ചപ്പെട്ട ഭാവി ജീവിതത്തിനു വേണ്ടി വിവിധ പദ്ധതികള് നടപ്പിലാക്കുന്നതിൽ നിഷ് മാര്ഗ്ഗദര്ശകത്വം നല്കുന്നുണ്ട്.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Stoty highlight : Computer Science Lecturer, Computer Lab assistant job vacancies in NISH.