പോലീസിനെതിരെ പരാതി.

Anjana

kerala police
kerala police

പുതിയ വാഹനനയമനുസരിച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റുള്ള ഇരുചക്രവാഹനങ്ങൾക്കെതിരെ പോലീസ് നടപടി എടുക്കുന്നതായി പരാതി.

പുതിയ നിയമമനുസരിച്ച് മുൻവശത്തെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും ഒരേ നിലയിൽ രേഖപ്പെടുത്തണമെന്നും പിൻവശത്തെ നമ്പർ പ്ലേറ്റിൽ ആദ്യ നിലയിലും രണ്ടാമത്തെ നിലയിലും അക്കങ്ങളോ അക്ഷരങ്ങളോ അഞ്ചുവീതം രേഖപ്പെടുത്തണമെന്നും ആണ് നിയമം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാഞ്ഞങ്ങാട് കോഴിക്കോട് ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ലഭിച്ച പരാതി അനുസരിച്ച് നമ്പർ പ്ലേറ്റ് മാറ്റി ഇല്ലെങ്കിൽ പിഴ ഈടാക്കും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പോലീസിൻറെ ഈ നടപടിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ടൂവീലർ ഡീലേഴ്സ് അസോസിയേഷൻ സെപ്റ്റംബർ മാസം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിരുന്നു.

വാഹനം ഷോ റൂമിൽ നിന്നും ഇറക്കുന്ന സമയത്ത് ഡീലർമാർ തന്നെ നമ്പർ പ്ലേറ്റ് പിഠിപ്പിക്കണം എന്നാണ് നിയമം.

കേന്ദ്രസർക്കാർ പുറത്തിറക്കിയ നയം അനുസരിച്ചാണ് നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്നത്. പോലീസിൻറെ വാദം പരിശോധിക്കാം എന്ന് ഉത്തരമേഖലാ ട്രാഫിക് എസ് പി പറഞ്ഞു.

Story highlight  : Complaint about Kerala police