ദുബായിലാണ് അതിക്രമം നടന്നതെന്ന് നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതി വെളിപ്പെടുത്തി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ ശ്രേയയാണ് തന്നെ പരിചയപ്പെടുത്തിയതെന്നും, നിർമാതാവ് എകെ സുനിലിനെ പരിചയപ്പെടുത്തിയതും സിനിമാ വാഗ്ദാനത്തിലൂടെയാണെന്നും യുവതി വ്യക്തമാക്കി.
റൂമിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നും, ഭർത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. നടൻ നിവിൻ പോളി ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായും പരാതിക്കാരി പറഞ്ഞു. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും യുവതി വ്യക്തമാക്കി.
നേരത്തെ നൽകിയ പരാതിയിൽ ലോക്കൽ പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്നാണ് തിരുവനന്തപുരത്ത് പരാതി നൽകിയതെന്നും അവർ പറഞ്ഞു. എന്നാൽ, തനിക്കെതിരെ ഉയർന്ന പീഡന ആരോപണം നിവിൻ പോളി നിഷേധിച്ചു. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും നിവിൻ പോളി മാധ്യമങ്ങളോട് പറഞ്ഞു.
അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും, ഇത്തരം ആരോപണങ്ങൾ നേരിടുന്നത് ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തിന്റെ എല്ലാ വഴികളും സ്വീകരിക്കുമെന്നും നിവിൻ പോളി പ്രതികരിച്ചു.
Story Highlights: Woman accuses actor Nivin Pauly of sexual assault in Dubai, promises legal action