മലപ്പുറത്ത് അധിക പ്ലസ് വൺ ബാച്ചുകൾ വേണമെന്ന് സമിതി ശിപാർശ

Anjana

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി നിലനിൽക്കുന്നതായി സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി സമർപ്പിച്ചിരിക്കുന്നത്. അധിക പ്ലസ് വൺ ബാച്ചുകൾ വേണമെന്നാണ് സമിതിയുടെ പ്രധാന ശിപാർശ. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമസഭയിലെത്തി റിപ്പോർട്ട് സമർപ്പിച്ചത്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക. ജൂൺ 25ന് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടംഗ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞിരുന്നു. സർക്കാർ നിയോഗിച്ചത് കമ്മിഷനെ അല്ലെന്നും അങ്ങനെ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.