സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കോളേജ് സ്ഥാപന മേധാവികൾക്ക് വാക്സിനേഷൻ സംബന്ധിച്ച് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ഒക്ടോബർ നാലിനാണ് അവസാന വർഷ വിദ്യാർഥികൾക്ക് കോളേജിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൂടാതെ 90% വിദ്യാർഥികൾക്കും വാക്സിനേഷൻ പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി.
കോളേജ് തുറക്കുന്നതിനാൽ വിദ്യാർഥികൾക്ക് വാക്സിനേഷൻ ത്വരിതപ്പെടുത്തും. രണ്ടുദിവസത്തിനുള്ളിൽ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ഡ്രൈവ് നടത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
അവസാന വർഷ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിച്ചതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്തും. പിന്നീട് മറ്റു വിദ്യാർഥികൾക്ക് ഒക്ടോബർ 18 മുതൽ ക്ലാസ് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Colleges to Re-Open with final year students