ചര്‍മം യുവത്വം നിലനിര്‍ത്താന്‍ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

Anjana

collagen-rich foods for youthful skin

ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തി, സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. പ്രായം കൂടുമ്പോള്‍ മുഖത്ത് ചുളിവുകള്‍, നേര്‍ത്ത വരകള്‍, ചര്‍മം തൂങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് സ്വഭാവികമാണ്. എന്നാല്‍ ഭക്ഷണശൈലിയിലുള്ള മാറ്റത്തിലൂടെ ഒരു പരിധി വരെ ഇതിനെ ചെറുക്കാന്‍ സാധിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചര്‍മം തിളങ്ങാന്‍ സഹായിക്കും. മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ ദിവസവും ഒരു മുട്ട വീതം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.

  വൈറൽ പനി: സംസ്ഥാനം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു - ആരോഗ്യമന്ത്രി

സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയ ബെറി പഴങ്ങളിലെ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കും. ചീരയിലെ വിറ്റാമിന്‍ എ, സി തുടങ്ങിയവയും ബ്രൊക്കോളിയും ചര്‍മത്തിന് നല്ലതാണ്. ബദാം, വാള്‍നട്സ്, ചിയ സീഡുകള്‍, ഫ്ലാക്സ് സീഡുകള്‍ തുടങ്ങിയവയിലെ ഫാറ്റി ആസിഡും വിറ്റാമിനുകളും ചര്‍മം യുവത്വത്തോടെയിരിക്കാന്‍ സഹായിക്കും. എന്നാല്‍ പഞ്ചസാരയുടെയും ജങ്ക് ഫുഡിന്‍റെയും അമിത ഉപയോഗം ചര്‍മത്തിന്‍റെ ആരോഗ്യം നഷ്ടപ്പെടുത്തും.

  രാജ്യത്ത് അഞ്ച് പേർക്ക് എച്ച്എംപി വൈറസ് ബാധ; ആശങ്കയ്ക്ക് വകയില്ലെന്ന് കേന്ദ്രം

Story Highlights: Collagen-boosting foods like citrus fruits, fish, eggs, and berries promote youthful skin.

Related Posts
സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലെ മൈക്രോപ്ലാസ്റ്റിക്: ചര്‍മ്മത്തിന് ഭീഷണിയാകുന്നു
microplastics in skincare products

മിക്ക സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. Read more

യുവത്വവും സൗന്ദര്യവും നിലനിര്‍ത്താന്‍ ആന്റി-ഏജിംഗ് ഭക്ഷണങ്ങള്‍
anti-aging foods for youthful skin

ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ യുവത്വവും സൗന്ദര്യവും നിലനിര്‍ത്താന്‍ കഴിയും. അവക്കാഡോ, ഉലുവ, ബ്രോക്കോളി, മാതളനാരങ്ങ Read more

മദ്യപാനവും മുഖക്കുരുവും: അറിയേണ്ട കാര്യങ്ങൾ
alcohol acne connection

മദ്യപാനം നേരിട്ട് മുഖക്കുരു ഉണ്ടാക്കുന്നില്ലെങ്കിലും, അത് മുഖക്കുരുവിന് കാരണമാകുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു. മദ്യം Read more

  മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവകാരുണ്യം: വയോധികനെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചു

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക