സിഎംആർഎൽ ഇടപാട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി ഇന്ന് ഹൈക്കോടതിയിൽ

നിവ ലേഖകൻ

CMRL financial dealings

സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ എംആർ അജയൻ ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിഎംആർഎൽ, എക്സാലോജിക് കമ്പനികളും ശശിധരൻ കർത്ത ഉൾപ്പടെയുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരും മറ്റ് എതിർകക്ഷികളാണ്. മാസപ്പടി കേസിൽ 2024 മാർച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. സിഎംആർഎൽ, കെ എസ് ഐ ഡി സി ഉദ്യോഗസ്ഥരെ തുടർന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

എസ്എഫ്ഐഒ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ ഇഡിയുടെ നീക്കങ്ങൾക്ക് വേഗം കുറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഇഡി തങ്ങളുടെ കേസും വീണ്ടും പരിശോധിക്കാൻ തുടങ്ങി. കുറ്റപത്രം പരിശോധിച്ച ശേഷം പ്രതിപ്പട്ടികയിലുള്ള ആളുകളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇഡി കടക്കും. ഇഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ സിനി ഐആർഎസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി

സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ വീണാ വിജയനെ ചോദ്യം ചെയ്യുന്നതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ തീരുമാനമെടുക്കും. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ഇഡിക്ക് കൈമാറാൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദേശം നൽകി. എസ്എഫ്ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷം വീണാ വിജയന് സമൻസ് അയയ്ക്കാനാണ് ഇഡിയുടെ നീക്കം.

നേരത്തെ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തിരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കുറ്റപത്രം എറണാകുളം അഡീഷണൽ സെഷൻസ് ഏഴാം നമ്പർ കോടതിയാണ് സ്വീകരിച്ചത്. അടുത്ത ആഴ്ചയോടെ വീണ, ശശിധരൻ കർത്ത തുടങ്ങി 13 പേർക്കെതിരെ കോടതി സമൻസ് അയയ്ക്കും. തുടർന്ന് കുറ്റപത്രത്തിൽ പേരുള്ളവർ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാകേണ്ടിവരും. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രം എറണാകുളം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് ഫയലിൽ സ്വീകരിച്ചത്.

Story Highlights: The Kerala High Court will hear a PIL seeking a CBI probe into the CMRL-Exalogic financial dealings, alleging involvement of Chief Minister Pinarayi Vijayan and his daughter Veena Vijayan.

  യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
Related Posts
മാസപ്പടി കേസ്: ടി. വീണ അടക്കം 13 പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവ്
Masappadi case

സിഎംആർഎൽ - എക്സാലോജിക്സ് മാസപ്പടി കേസിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി Read more

ജാനകി വി.എസ് സ്റ്റേറ്റ് ഓഫ് കേരള കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി
Janaki V vs State of Kerala

ജാനകി വി.എസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ Read more

വിസി നിയമനത്തിൽ സർക്കാരിന് ആശ്വാസം; ഹൈക്കോടതി വിധി സുതാര്യതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വി. ശിവൻകുട്ടി
VC appointments kerala

കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനങ്ങളിൽ സർക്കാരിന്റെ വാദങ്ങൾ ശരിവെച്ച് Read more

താത്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; ഹൈക്കോടതി ഉത്തരവ് ശരിവച്ചു

താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ Read more

പെരിയാർ മലിനമാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി
Periyar River pollution

പെരിയാർ നദി മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. പെരിയാർ Read more

  ജാനകി വി.എസ് സ്റ്റേറ്റ് ഓഫ് കേരള കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി
ജീവപര്യന്തം തടവുകാരന് വിവാഹത്തിന് ഹൈക്കോടതിയുടെ പരോൾ; വധുവിന് അഭിനന്ദനവുമായി കോടതി
parole for marriage

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് വിവാഹം കഴിക്കുന്നതിനായി ഹൈക്കോടതി 15 ദിവസത്തെ പരോൾ Read more

പെരിയാർ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി
Periyar River pollution

പെരിയാർ നദി മലിനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. പെരിയാർ Read more

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
IB officer suicide case

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം Read more

കൈക്കൂലിക്കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർക്ക് മുൻകൂർ ജാമ്യം
anticipatory bail

വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലിക്കേസിൽ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് ഹൈക്കോടതി Read more

കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീലുമായി സംസ്ഥാന സർക്കാർ
KEAM exam result

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ Read more