അധികാരത്തിലെത്തിയാൽ മുന്നിൽ ജനങ്ങൾ മാത്രം; മന്ത്രിമാരോട് മുഖ്യമന്ത്രി.

Anjana

അധികാരത്തിലെത്തിയാൽ മുന്നിൽ ജനങ്ങൾ മാത്രം
അധികാരത്തിലെത്തിയാൽ മുന്നിൽ ജനങ്ങൾ മാത്രം
Photo Credit: Albin Mathew/EPS

തിരുവനന്തപുരത്ത് വച്ച് മന്ത്രിമാരുടെ മൂന്നു ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തുടർന്ന് മന്ത്രിമാർക്ക് നിർദേശങ്ങൾ നൽകി. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങളോട് ചേരിതിരിവ് പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 കൂടാതെ ഭരണത്തിൽ എത്തിയാൽ പക്ഷപാതിത്വം പാടില്ലെന്നും മന്ത്രിമാരോട് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ എല്ലാവരും ചേരിതിരിഞ്ഞാണ് മത്സരിച്ചത്. എന്നാൽ ഭരണത്തിൽ എത്തിക്കഴിഞ്ഞാൽ അത്തരം ചേരിതിരിവ് പാടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും മനസ്സിലാക്കി ചട്ടക്കൂടിനുള്ളിൽ നിന്ന് വേണം മന്ത്രിമാർ പ്രവർത്തിക്കാനുള്ളത്. ഭരണ ചുമതലകളിൽ ഉദ്യോഗസ്ഥരുടെ പങ്കും മന്ത്രിമാരുടേതുപോലെ പ്രധാനമാണ്. ശരിയെന്ന് തോന്നിയാൽ അവരുടെ അഭിപ്രായം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

 സംസ്ഥാനത്തിന് അഭിമാനമായി മാറിയ ലൈഫ് പദ്ധതി എന്ന ആശയം മുന്നോട്ടു വെച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ദുരന്തമുഖത്ത് നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മന്ത്രി എന്ന ടീം ലീഡർ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ക്ലാസ് നടക്കുന്നത്.

Story Highlights: CM Pinarayi in Minister’s Training Session