കർണാടകയിൽ നടൻ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമ പ്രദർശിപ്പിച്ച വിജയപുരയിലെ ഗ്രീൻലാൻഡ് തീയേറ്ററിലാണ് വ്യാപക നാശനഷ്ടം ആരാധകർ ഉണ്ടാക്കിയത്.
ടിക്കറ്റ് വിൽപന അവസാനിച്ചതോടെ ഗേറ്റ് അടച്ചതാണ് പ്രകോപന കാരണം.തിയേറ്റർ ജീവനക്കാരുടെയും ഉടമകളുടെയും നേരെ ആക്രമണമുണ്ടായി.
പോലീസിൻറെ ഇടപെടൽ മൂലം സ്ഥിതി സംഘർഷത്തിലേക്ക് വഴിമാറിയില്ല.
ഏഴു മാസത്തിനു ശേഷം തുറന്നു പ്രവർത്തിക്കുന്ന തീയേറ്ററുകളുടെ പ്രവർത്തനമാതൃകയോടനുബന്ധിച്ച് കൃത്യമായ മാർഗരേഖകൾ കേന്ദ്ര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
സീറ്റിംഗ് കപ്പാസിറ്റി യുടെ 50 ശതമാനം മാത്രമാണ് ആളുകൾക്ക് ആയി അനുവദിച്ചിരിക്കുന്നത്.
സാമൂഹ്യ അകലം പാലിച്ചു മാസ്ക്കും സാനിറ്റൈസറും നിർബന്ധമായും കയ്യിൽ കരുതിയും വേണം തീയേറ്ററുകളിലേക്ക് ജനങ്ങൾ എത്തുവാൻ എന്നിരിക്കെ ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ ആളുകൾ തീയേറ്ററിലേക്ക് എത്തുവാൻ വിമുഖത കാണിക്കുന്നതിനു കാരണമാകുന്നുണ്ട്
Story highlight : Clashes after opening of theaters in karnataka.