മലപ്പുറം എടപ്പാളിൽ സിഐടിയു പ്രവർത്തകർ തൊഴിലാളികളെ ആക്രമിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

Anjana

മലപ്പുറം എടപ്പാളിൽ സിഐടിയു പ്രവർത്തകർ തൊഴിലാളികളെ ആക്രമിച്ചതായി പരാതി ഉയർന്നിരിക്കുകയാണ്. നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയവരെയാണ് മർദിച്ചത്. സിഐടിയു കാർക്ക് കൂലി നൽകാമെന്ന് പറഞ്ഞിട്ടും അവർ അംഗീകരിച്ചില്ല എന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സിഐടിയു തൊഴിലാളികൾക്ക് പരുക്കേറ്റു. കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന് രണ്ടു കാലുകളും ഒടിഞ്ഞ് ഗുരുതരമായി പരുക്കേറ്റു. അഞ്ചാം നിലയിൽ നിന്ന് തൊട്ടടുത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയാസ് ഷാജഹാൻ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാത്രി സാധനങ്ങൾ ഇറക്കാൻ അംഗീകൃത തൊഴിലാളികളെ കിട്ടാതെ വന്നതോടെയാണ് തൊഴിലാളികൾ സ്വയം ഇറക്കിയത്. ഈ വിവരം അറിഞ്ഞെത്തിയ സിഐടിയു പ്രവർത്തകർ കമ്പുകളുമായി എത്തി ആക്രമണം നടത്തുകയായിരുന്നു. മുഴുവൻ കൂലിയും നൽകാൻ ശ്രമിച്ചെങ്കിലും സിഐടിയു പ്രവർത്തകർ അംഗീകരിച്ചില്ലെന്ന് കരാറുകാരനും കെട്ടിട ഉടമയും പറയുന്നു.