ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: പ്യൂൺ അറസ്റ്റിൽ

exam paper leak

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ പുതിയ വഴിത്തിരിവ്. മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂൺ അബ്ദുൾ നാസറിന്റെ അറസ്റ്റോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ ചോർത്തിയതായി സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അബ്ദുൾ നാസർ എം എസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് വാട്സാപ്പ് വഴിയാണ് ചോദ്യപേപ്പർ കൈമാറിയത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറുകളും ചോർത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചില്ല. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടി അറിയിച്ചു.

തെളിവ് നശിപ്പിക്കുന്നതിനായി ഇരുവരും തങ്ങളുടെ ഫോണുകൾ ഫോർമാറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ അധികൃതർ പരീക്ഷാ പേപ്പർ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് മേൽമുറി മഅ്ദിൻ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു എം എസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദ്.

  ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്

എം എസ് സൊല്യൂഷൻസിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ നാലാം പ്രതിയാണ് അബ്ദുൾ നാസർ. മുഖ്യപ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മലപ്പുറത്തെ എയ്ഡഡ് സ്ഥാപനമായ മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലാണ് ചോദ്യപേപ്പർ ചോർച്ച നടന്നത്.

Story Highlights: Pyoon arrested in Christmas exam paper leak case in Malappuram.

Related Posts
നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ 49,500 രൂപ കണ്ടെടുത്തു
Vigilance raid

മലപ്പുറം നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി. റെയ്ഡിനിടെ ജനൽ Read more

മലപ്പുറം കാളികാവിൽ വീണ്ടും കടുവാഭീതി; പുല്ലങ്കോട് എസ്റ്റേറ്റിൽ പശുവിനെ ആക്രമിച്ചു
Malappuram tiger attack

മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ Read more

  വിഎസിനെതിരായ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പി.എം. ആർഷോ
ചോദ്യപേപ്പർ ചോർച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
Question paper leak case

ചോദ്യപേപ്പർ ചോർച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അധ്യാപകൻ അറസ്റ്റിലായി. മലപ്പുറം വെന്നിയൂർ സ്വദേശി Read more

പാക് ചാരവൃത്തി: സൈനിക രഹസ്യങ്ങൾ ചോർത്തിയ സൈനികൻ പിടിയിൽ
espionage case

ജമ്മു-കശ്മീരിൽ പാക് ചാരവൃത്തി നടത്തിയ സൈനികൻ അറസ്റ്റിലായി. സൈന്യത്തിലെ നിർണായക രേഖകൾ ചോർത്തി Read more

മലപ്പുറത്ത് നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു; സംസ്ഥാനത്ത് 499 പേർ നിരീക്ഷണത്തിൽ
Nipah virus Kerala

പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ ജില്ലാ Read more

നിപ: കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്; 116 പേർ നിരീക്ഷണത്തിൽ
Nipah virus outbreak

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക Read more

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
തടിയന്റവിട നസീറിന് സഹായം; ജയിൽ സൈക്യാട്രിസ്റ്റും പോലീസുകാരനും അറസ്റ്റിൽ
LeT terror case

തടിയന്റവിട നസീറിന് ജയിലിൽ സഹായം നൽകിയ കേസിൽ ജയിൽ സൈക്യാട്രിസ്റ്റും പോലീസുകാരനും അറസ്റ്റിൽ. Read more

കാളികാവിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഒടുവിൽ കൂട്ടിലായി
Man-eating tiger trapped

മലപ്പുറം കാളികാവിൽ കഴിഞ്ഞ രണ്ട് മാസമായി ഭീതി പരത്തിയ നരഭോജി കടുവയെ ഒടുവിൽ Read more

നിപ: മലപ്പുറത്ത് 228 പേര് നിരീക്ഷണത്തില്
Nipah virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 425 പേരാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് Read more

39 വർഷം മുൻപത്തെ കൊലപാതകം; പ്രതിയുടെ കുറ്റസമ്മതം
confession of murder

മലപ്പുറം വേങ്ങര സ്വദേശി 39 വർഷം മുൻപ് നടന്ന കൊലപാതകം സമ്മതിച്ചു. 1986-ൽ Read more

Leave a Comment