ചൂരല്മല – മുണ്ടക്കൈ പുനരധിവാസം: രണ്ട് എസ്റ്റേറ്റുകളിലും പത്ത് സെന്റ് ഭൂമി വേണമെന്ന് ദുരിതബാധിതര്

നിവ ലേഖകൻ

Chooralmala-Mundakkai rehabilitation

ചൂരല്മല – മുണ്ടക്കൈ പുനരധിവാസ പദ്ധതിയില് ഏറ്റെടുക്കുന്ന രണ്ട് എസ്റ്റേറ്റുകളിലും പത്ത് സെന്റ് ഭൂമി ഉറപ്പാക്കണമെന്ന ആവശ്യവുമായി ദുരന്തബാധിതര് രംഗത്തെത്തി. ഈ ആവശ്യം നാളെ മന്ത്രിതലത്തില് ഉന്നയിക്കുമെന്ന് വാര്ഡ് തല ആക്ഷന് കമ്മിറ്റി അറിയിച്ചു. ഈ വിഷയത്തില് സമരത്തിനിറങ്ങേണ്ട സാഹചര്യമാണെന്ന് ജനശബ്ദം ആക്ഷന് കമ്മിറ്റിയും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പുനരധിവാസ പ്രഖ്യാപനത്തിന് പിന്നാലെ സ്ഥലം സംബന്ധിച്ച വിഷയത്തില് വിമര്ശനം ഉയരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നെടുമ്പാല എച്ച്എംഎല് എസ്റ്റേറ്റില് പത്ത് സെന്റ് ഭൂമിയില് വീട് നിര്മ്മിക്കുമ്പോള്, കല്പ്പറ്റ നഗരസഭയിലെ എല്സ്റ്റണ് എസ്റ്റേറ്റില് അഞ്ച് സെന്റ് മാത്രമാണ് അനുവദിക്കുന്നത്. ഈ വ്യത്യാസമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടാനാണ് ആക്ഷന് കൌണ്സിലുകള് ഒരുങ്ങുന്നത്. അതേസമയം, പുനരധിവാസത്തിനുള്ള എസ്റ്റേറ്റുകളില് സര്വേ നടപടികള്ക്ക് ഇന്ന് തുടക്കമായി.

സ്പെഷ്യല് ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ ജെ. ഒ അരുണിന്റെ നേതൃത്വത്തില് കൃഷി, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് സര്വേ നടത്തുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തെ ആസ്തി വിവരശേഖരണമാണ് നടക്കുന്നത്. രണ്ടാഴ്ചയ്ക്കകം നടപടി പൂര്ത്തിയാക്കി സര്ക്കാരിന് സമര്പ്പിക്കാനാണ് ശ്രമം.

  പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്

നാളെ മുതല് നെടുമ്പാല എസ്റ്റേറ്റിലും സര്വേ ആരംഭിക്കും. കല്പ്പറ്റയിലും മേപ്പാടിയിലുമായി 750 കോടി രൂപ ചെലവില് രണ്ട് ടൗണ്ഷിപ്പുകള് നിര്മ്മിച്ചാണ് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത്. ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് സൊസൈറ്റിക്കാണ് നിര്മ്മാണ ചുമതല. പദ്ധതി സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിനായി ത്രിതലമേല്നോട്ട സമിതികളും രൂപീകരിക്കും.

ടൗണ്ഷിപ്പിന് പുറത്ത് താമസിക്കാന് ആഗ്രഹിക്കുന്നവര്ക്ക് 15 ലക്ഷം രൂപ നല്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights: Chooralmala-Mundakkai Rehabilitation: Disaster victims demand 10 cents of land in both estates

Related Posts
മുണ്ടക്കൈ ദുരന്തം: തകർന്നവർക്ക് താങ്ങായി സർക്കാർ
Wayanad landslide relief

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൻ്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിൻ്റെ ദുരിതാശ്വാസ Read more

മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് വയനാട് കളക്ടർ
Wayanad disaster rehabilitation

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം കൃത്യ സമയത്ത് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ Read more

  അശ്ലീല സന്ദേശ വിവാദം: രാഹുലിനെതിരെ എഐസിസി അന്വേഷണം; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് നാളെ ഒരു വർഷം; പുനരധിവാസം ഇനിയും അകലെ
Kerala landslide disaster

കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് നാളെ ഒരു വർഷം തികയുന്നു. ദുരന്തത്തിൽ 298 Read more

ആലപ്പുഴയിൽ കനത്ത മഴ: സ്കൂൾ മതിലിടിഞ്ഞു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
Alappuzha heavy rain

ആലപ്പുഴയിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ചെന്നിത്തലയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു. Read more

സംസ്ഥാനത്ത് നദികളിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിർദ്ദേശം
Kerala flood alert

സംസ്ഥാനത്ത് വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചന വകുപ്പ് അലേർട്ടുകൾ പ്രഖ്യാപിച്ചു. Read more

സംസ്ഥാനത്ത് ഒമ്പത് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചില നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് Read more

  മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ അറ്റകുറ്റപ്പണി തുടങ്ങി
മുണ്ടക്കൈ-ചൂരല്മല ദുരന്തം: കേന്ദ്രത്തിന്റെ കാലതാമസത്തില് കേരളം പ്രതിഷേധിക്കുന്നു
Mundakai-Chooralmala landslide disaster

മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില് കേന്ദ്രം 153 ദിവസം വൈകിയതായി കേരളം Read more

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി
Kerala High Court land acquisition

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധി. Read more

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ജനുവരി ഒന്നിന് മന്ത്രിസഭായോഗം
Mundakkai-Churalmala rehabilitation

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി ചർച്ച ചെയ്യാൻ ജനുവരി ഒന്നിന് മന്ത്രിസഭായോഗം ചേരും. രണ്ട് Read more

2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടയ്ക്കാൻ നോട്ടീസ്; 125 കുടുംബങ്ങൾ പ്രതിസന്ധിയിൽ
Kerala flood relief repayment

മലപ്പുറം തിരൂരങ്ങാടിയിലെ 125 കുടുംബങ്ങൾക്ക് 2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടയ്ക്കാൻ റവന്യൂ Read more

Leave a Comment