ചൂരല്മല-മുണ്ടക്കൈ പുനരധിവാസം: മന്ത്രി കെ രാജന് വയനാട്ടില്; സര്വേ നടപടികള് തുടരുന്നു

നിവ ലേഖകൻ

Chooralmala-Mundakkai rehabilitation

വയനാട്ടിലെ ചൂരല്മല – മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച ടൗണ്ഷിപ്പ് പദ്ധതിയുടെ പിന്നാലെ, മന്ത്രി കെ രാജന് ഇന്ന് ജില്ലയിലെത്തി. രാവിലെ 10 മണിക്ക് ജില്ലാ കളക്ടറേറ്റില് അവലോകനയോഗം ചേരുന്ന മന്ത്രി, തുടര്ന്ന് സര്ക്കാര് ഏറ്റെടുക്കുന്ന എല്സ്റ്റണ്, നെടുമ്പാല എസ്റ്റേറ്റുകള് സന്ദര്ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ എസ്റ്റേറ്റുകളില് ആസ്തി പരിശോധനയുടെ ഭാഗമായുള്ള സര്വ്വേ നടപടികള് ഇന്നും തുടരും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടാഴ്ചക്കുള്ളില് എല്ലാ നടപടിക്രമങ്ങളും പൂര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്, പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് നിര്മ്മാണത്തിന് പ്രഖ്യാപിച്ച 5 സെന്റ് ഭൂമി എന്ന നിര്ദ്ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് രണ്ട് ആക്ഷന് കൗണ്സിലുകളും. നെടുമ്പാലയിലെ പോലെ എല്സ്റ്റണിലും 10 സെന്റ് ഭൂമി വീട് നിര്മ്മാണത്തിന് അനുവദിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉയര്ന്ന വിമര്ശനം പ്രധാനമായും സ്ഥലത്തിന്റെ വിസ്തീര്ണ്ണം സംബന്ധിച്ചാണ്. നെടുമ്പാല എച്ച്എംഎല് എസ്റ്റേറ്റില് 10 സെന്റ് ഭൂമിയില് വീട് നിര്മ്മിക്കുമ്പോള്, കല്പ്പറ്റ നഗരസഭയിലെ എല്സ്റ്റണ് എസ്റ്റേറ്റില് അത് 5 സെന്റ് മാത്രമാണെന്നതാണ് പ്രതിഷേധത്തിന് കാരണം. പുനരധിവാസത്തിനായി തിരഞ്ഞെടുത്ത എസ്റ്റേറ്റുകളില് സര്വേ നടപടികള്ക്ക് ഇന്നലെ തുടക്കമായി.

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി

സ്പെഷ്യല് ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ ജെ. ഒ അരുണിന്റെ നേതൃത്വത്തില്, കൃഷി, വനം, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് സര്വേ നടത്തുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തെ ആസ്തികളുടെ വിശദമായ വിവരശേഖരണമാണ് നടക്കുന്നത്.

രണ്ടാഴ്ചയ്ക്കുള്ളില് എല്ലാ നടപടികളും പൂര്ത്തിയാക്കി റിപ്പോര്ട്ട് സര്ക്കാരിന് സമര്പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മുതല് നെടുമ്പാല എസ്റ്റേറ്റിലും സര്വേ ആരംഭിക്കും.

Story Highlights: Minister K Rajan visits Wayanad for Chooralmala-Mundakkai disaster victims’ rehabilitation

Related Posts
മുനമ്പത്തെ ജനങ്ങൾ അനാഥരാകില്ല; റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കും വരെ സർക്കാർ കൂടെയുണ്ടാകും: മന്ത്രി കെ. രാജൻ
Kerala government Munambam

റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതുവരെ മുനമ്പത്തെ ജനങ്ങളെ സർക്കാർ കൈവിടില്ലെന്ന് മന്ത്രി കെ. രാജൻ. Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.രാജൻ
Kerala monsoon rainfall

സംസ്ഥാനത്ത് മഴയും ഇടിമിന്നലും ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. Read more

  രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പരാതി രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ
വയനാട് തുരങ്കപാതയിൽ സിപിഐയിൽ ഭിന്നതയില്ലെന്ന് മന്ത്രി കെ രാജൻ
Wayanad tunnel project

വയനാട് തുരങ്കപാത വിഷയത്തിൽ സി.പി.ഐയിൽ ഭിന്നാഭിപ്രായങ്ങളില്ലെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. തുരങ്കപാത Read more

താമരശ്ശേരി ചുരത്തിൽ ഗതാഗതം നാളെ പുനഃസ്ഥാപിക്കും: മന്ത്രി കെ. രാജൻ
Thamarassery churam landslide

താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ട സംഭവത്തിൽ റവന്യൂ മന്ത്രി കെ. രാജൻ്റെ പ്രതികരണം. Read more

ട്രാക്ടർ വിവാദം: എഡിജിപിക്കെതിരെ മന്ത്രി കെ. രാജൻ
Sabarimala tractor ride

ശബരിമലയിലെ ട്രാക്ടർ യാത്രാ വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി Read more

ഭാരതാംബയ്ക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കാൻ കേരളത്തിലെ മന്ത്രിമാരെ കിട്ടില്ല; മന്ത്രി കെ രാജൻ
Kerala Minister slams Centre

ഭാരതാംബയ്ക്ക് മുന്നിൽ കേരളത്തിലെ മന്ത്രിമാർ ആരും നട്ടെല്ല് വളച്ച് നിൽക്കില്ലെന്ന് മന്ത്രി കെ. Read more

  രാഹുൽ വിഷയത്തിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ
ആറന്മുള വിമാനത്താവള പദ്ധതി; ഐടി വകുപ്പ് നീക്കം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മന്ത്രി കെ. രാജൻ
Aranmula Airport Project

ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയിൽ ഐടി വകുപ്പ് കളക്ടർക്ക് കത്ത് നൽകിയ Read more

രഞ്ജിതയെ അപമാനിച്ച സംഭവം: പവിത്രനെതിരെ കടുത്ത നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം
Ranjitha insult case

അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരെ അപമാനിച്ച വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് Read more

‘നരിവേട്ട’ ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
Narivetta movie

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് മന്ത്രി കെ. Read more

സംസ്ഥാനത്ത് മഴ ശക്തം; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി കെ. രാജൻ
Kerala monsoon rainfall

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി മന്ത്രി കെ. രാജൻ. Read more

Leave a Comment