ഇന്ത്യ-പാകിസ്ഥാൻ തർക്കത്തിൽ നേരിട്ട് ഇടപെടില്ലെന്ന് ചൈന വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും സാഹചര്യം തണുപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജീയാകുൻ അറിയിച്ചു. പാകിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് ചൈന പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികൾ ചൈന നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ ചൈന പിന്തുണയ്ക്കുന്നു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് ഈ പിന്തുണ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് ചൈന ആവർത്തിച്ചു.
ചൈനയുടെ പിന്തുണയ്ക്ക് പിന്നാലെ, പാകിസ്ഥാന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ചൈന പ്രഖ്യാപിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈൽ പി എൽ 15 ഉം പാകിസ്ഥാന് നൽകും. 200 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലാണ് പി എൽ -15. സാഹചര്യം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളെ ചൈന പിന്തുണയ്ക്കുമെന്ന് വക്താവ് പറഞ്ഞു.
Story Highlights: China stated it will not directly intervene in the India-Pakistan dispute and supports Pakistan’s call for an impartial investigation into the Pahalgam terror attack.