ചൈന അതിർത്തി പ്രദേശങ്ങളിൽ പുതിയ ഗ്രാമങ്ങൾ നിർമിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായി സംഘർഷമുണ്ടായ കിഴക്കൻ ലഡാക്ക്, അരുണാചൽ പ്രദേശിലെ ഡോക്ലാം എന്നിവിടങ്ങളിൽ നിന്ന് മൂന്ന് മൈൽ അകലെയാണ് ഗ്രാമങ്ങൾ നിർമിച്ചിരിക്കുന്നത്. മറ്റ് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ജനങ്ങൾക്ക് പണം നൽകി മാറ്റിപ്പാർപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ അതിർത്തി പ്രദേശങ്ങളിലെ ചൈനീസ് വികസനങ്ങൾ വിശദമായി മാപ്പ് ചെയ്തിരിക്കുന്നു. ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിലാണ് ഗ്രാമങ്ങളുടെ നിർമാണം നടക്കുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട് മാത്രം 12 ഓളം ഗ്രാമങ്ങൾ നിർമിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.
ജനവാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ സൈന്യത്തെ ഉപയോഗിച്ച് പുതിയ വഴികൾ വെട്ടിത്തുറന്ന് ഗ്രാമങ്ങൾ നിർമിക്കുകയാണ് ചെയ്തത്. ഇത് അതിർത്തി പ്രദേശങ്ങളിൽ ചൈനയുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Story Highlights: China quietly builds villages near border with India, raising tensions in disputed areas according to New York Times report.
Image Credit: twentyfournews