കാസർഗോഡ് ഹണിട്രാപ്പ് കേസ്: ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർഗോഡ് ഹണിട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തിരിക്കുകയാണ്. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന വാർത്തയെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രുതിയുടെ തട്ടിപ്പ് വിവരങ്ങൾ അന്വേഷിച്ച ബന്ധുവിനെയും പോലീസ് ഉദ്യോഗസ്ഥനെയും പോക്സോ കേസിൽ കുടുക്കിയതായി റിപ്പോർട്ടുകളുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യം സ്ത്രീ പീഡനത്തിനാണ് യുവതി പരാതി നൽകിയത്. ജയിലിലായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും സസ്പെന്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഉദ്യോഗസ്ഥൻ ശ്രുതി ചന്ദ്രശേഖരനെ കുറിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് വിവരങ്ങൾ പുറത്താവുമെന്ന് മനസിലായതോടെ യുവതി ഈ ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ് നൽകുകയായിരുന്നു.

2023-ൽ നൽകിയ കേസ് ഇപ്പോൾ മംഗളൂരുവിൽ നടക്കുകയാണ്. ശ്രുതിയുടെ തട്ടിപ്പ് മനസിലായി ഇത് ചോദ്യം ചെയ്ത ഭർത്താവിന്റെ ബന്ധുവായ അറുപതുകാരനെയും യുവതി പോക്സോ കേസിൽ കുടുക്കി. പിന്നീട് ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. തട്ടിപ്പ് പുറത്താവുമെന്ന് മനസ്സിലാവുമ്പോഴാണ് ശ്രുതി ചന്ദ്രശേഖരൻ മക്കളെ ദുരുപയോഗം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.

  ഉയിരേ പരിപാടി: നിർമ്മാതാവിനെതിരെ ഷാൻ റഹ്മാന്റെ ഗുരുതര ആരോപണം

കുട്ടികൾക്കുള്ള വിദ്യാഭ്യാസം യുവതി നിഷേധിക്കുന്നതായും പരാതിയുണ്ട്. കാസർഗോഡ് നഗരത്തിലെ സ്കൂളിൽ ഈ അധ്യയന വർഷം രണ്ട് കുട്ടികൾക്കും അഡ്മിഷൻ എടുത്തെങ്കിലും ആകെ മൂന്ന് ദിവസമാണ് ഇവർ ക്ലാസിലെത്തിയത്. ഇക്കാര്യം അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടി ഇല്ലെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. കോട്ടയത്തും സമാന തട്ടിപ്പ് നടത്തിയ ശ്രുതി ചന്ദ്രശേഖരൻ നിലവിൽ ഒളിവിലാണ്.

Related Posts
പോക്സോ കേസ് പ്രതിയ്ക്ക് എട്ട് വർഷം തടവും 30,000 രൂപ പിഴയും
POCSO

പതിനൊന്നു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് എട്ട് വർഷം കഠിന Read more

യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്സോ കേസ്
POCSO Act

കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ പോക്സോ കേസ്. Read more

13 വയസുകാരിയെ കാണാതായ കേസ്: ബന്ധു അറസ്റ്റിൽ
missing girl

താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ Read more

  യുഎസിലെ പ്രശ്നങ്ങൾ; ഇന്ത്യൻ വിദ്യാർത്ഥികൾ ബദൽ രാജ്യങ്ങൾ തേടുന്നു
സി.പി.ഐ.എം ലോക്കൽ സെക്രട്ടറിക്ക് എതിരെ പോക്സോ കേസ്
POCSO Case

കയ്പമംഗലം ലോക്കൽ സെക്രട്ടറി ബി.എസ്. ശക്തീധരനെതിരെ പോക്സോ കേസ്. നാല് വർഷം മുമ്പ് Read more

പോക്സോ കേസ്: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
POCSO Case

ഇടുക്കിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഷാൻ Read more

കണ്ണൂരിൽ 12കാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ
POCSO Act

കണ്ണൂരിൽ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23കാരി അറസ്റ്റിൽ. പുളിമ്പറമ്പ് സ്വദേശിനിയായ Read more

ലൈംഗിക ഉദ്ദേശ്യമില്ലാത്ത സ്പർശനം പോക്സോ അല്ല: ഡൽഹി ഹൈക്കോടതി
POCSO Act

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചുണ്ടിൽ ലൈംഗിക ഉദ്ദേശ്യമില്ലാതെ സ്പർശിക്കുന്നത് പോക്സോ പ്രകാരം കുറ്റകരമല്ലെന്ന് ഡൽഹി Read more

കൂട്ടിക്കൽ ജയചന്ദ്രന് ഇടക്കാല സംരക്ഷണം തുടരും; സുപ്രീം കോടതി ഉത്തരവ്
POCSO Case

പോക്സോ കേസ് പ്രതിയായ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നീട്ടി Read more

  ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി
വിദ്യാർത്ഥിനിയോട് അപമര്യാദ: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Congress leader arrest

ആലപ്പുഴയിലെ സ്കൂളിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ കോൺഗ്രസ് നേതാവും അധ്യാപകനുമായ എസ്. Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 73 വർഷം കഠിനതടവ്
Sexual Assault

നാലു വർഷക്കാലം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 73 വർഷം കഠിനതടവും Read more