നീറ്റ് പരീക്ഷയ്ക്കെതിരെ 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്‍.

Anjana

സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്‍
സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്‍

നീറ്റ് പരീക്ഷയ്ക്ക് എതിരെ കേരളവും ബംഗാളും അടക്കം 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് തമിഴ്‍നാട് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു.

ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ഗോവ തുടങ്ങിയവയാണ് മറ്റ് സംസ്ഥാനങ്ങള്‍.ഇതു സംബന്ധിച്ച് മുൻപ് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ ചർച്ച നടത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നീറ്റ് പരീക്ഷയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് രാജൻ കമ്മിറ്റി റിപ്പോര്‍ട്ടും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്ലസ് ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെ‍ഡിക്കൽ പ്രവേശനത്തിനുള്ള അനുമതി സാധ്യതമാക്കുന്ന ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.


നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകൾക്ക് വേണ്ടിവരുന്ന ചിലവും സിലബസിലെ മാറ്റങ്ങളും പാവപ്പെട്ട വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ജസ്റ്റിസ് രാജൻ കമ്മിറ്റി കണ്ടെത്തിയിരുന്നു.

സാമൂഹിക നിതീ ഉറപ്പാക്കുന്നതിനായി ജസ്റ്റിസ് രാജൻ കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ചുകൊണ്ടാണ് പുതിയ ബില്ലിന് രൂപംനൽകുക.

Story highlight :  Chief Minister Stalin seeks the support of 12 states against the NEET exam.