പത്ത് മാസങ്ങൾക്ക് ശേഷം വനത്തിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം; ലിവിങ് ടുഗതർ പങ്കാളി അറസ്റ്റിൽ

Anjana

Chhattisgarh woman murder

ഛത്തീസ്ഗഡിലെ സുർജാപൂരിൽ നിന്നും കാണാതായ 35 കാരിയുടെ മൃതദേഹം പത്ത് മാസങ്ങൾക്ക് ശേഷം വനത്തിനുള്ളിൽ നിന്നും കണ്ടെത്തി. സീമ പാണ്ഡോ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. യുവതിയുടെ ലിവിങ് ടുഗതർ പങ്കാളിയായ ചന്ദ്രിക പ്രസാദ് രാജ് വാഡയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി.

യുവതിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ മൃതദേഹം വനത്തിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചന്ദ്രിക പ്രസാദിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. സീമയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നുവെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അയാൾ പൊലീസിനോട് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1,20,000 രൂപ ശമ്പളം പോരാ…സർക്കാർ ജോലി തന്നെ വേണം! വിവാഹ വേദിയിൽ വധുവിനായി കാത്തുനിന്ന് വരൻ, ഒടുവിൽ മടക്കം

സീമയുടെ അച്ഛൻ സോർ ലാലിനെ കഴിഞ്ഞ ഏഴ് മാസമായി കാണാനില്ലെന്ന പുതിയ പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സീമയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത് ഇദ്ദേഹമായിരുന്നു. ഇപ്പോൾ സോർ ലാലിനെ കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നുണ്ട്. സീമയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചിരിക്കുകയാണ്. റിപ്പോർട്ട് വന്നാൽ മാത്രമേ കൊലപാതകരീതി വ്യക്തമാകൂ.

Story Highlights: Woman’s body found in forest after 10 months, live-in partner arrested for murder in Chhattisgarh

Leave a Comment