ഛത്തീസ്ഗഡിലെ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറിന്റെ കൊലപാതകത്തിൽ പുതിയ വഴിത്തിരിവ്. 28 വയസ്സുകാരനായ മുകേഷിനെ കൊലപ്പെടുത്തിയവരിൽ അദ്ദേഹത്തിന്റെ ബന്ധുക്കളും ഉൾപ്പെട്ടിരിക്കുന്നതായി പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ മുകേഷിന്റെ ബന്ധുവായ റിതേഷും മറ്റൊരു ബന്ധുവും ഉൾപ്പെടുന്നു.
റോഡ് നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി വാർത്ത റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് കരാറുകാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ മുകേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 120 കോടി രൂപ ചെലവിട്ട് ബസ്തറിൽ നടത്തുന്ന റോഡ് നിർമാണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായി മുകേഷ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന് ഭീഷണി ഫോൺ കോളുകൾ വന്നിരുന്നു.
മുകേഷിനെ കാണാതായതിനെ തുടർന്ന് സഹോദരൻ യുകേഷ് ചന്ദ്രകർ പൊലീസിൽ പരാതി നൽകി. തുടർന്ന് മുകേഷിന്റെ ഫോൺ ട്രാക്ക് ചെയ്ത് പൊലീസ് കരാറുകാരനായ സുരേഷ് ചന്ദ്രകറിന്റെ ഉടമസ്ഥതയിലുള്ള ബിജാപ്പൂർ ചാത്തൻപാറ ബസ്തിയിലെത്തി. ഈ സംഭവം മാധ്യമപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചും അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
Story Highlights: Journalist’s murder in Chhattisgarh takes a twist as relatives implicated in the crime