പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണം; സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയെന്ന് ചെറിയാൻ ഫിലിപ്പ്

Anjana

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാമൂഹ്യ ദുർവ്യയമായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. നിലവിൽ മൂന്നു പേരുടെ സ്ഥാനത്ത് ഇരുപത്തിയൊന്ന് പേരാണ് ഈ ഉന്നത ഭരണഘടനാ സ്ഥാപനത്തിലുള്ളത്.

മുന്നണി സംവിധാനത്തിൽ ചെറിയ ഘടകകക്ഷികൾക്കും അംഗത്വം വീതം വെയ്ക്കേണ്ടി വന്നതാണ് അംഗസംഖ്യ കൂട്ടാൻ കാരണമായത്. മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും കൂടുതൽ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉള്ളതിനാൽ പി.എസ്.സി അംഗത്വം ഒരു കച്ചവട ചരക്കായി മാറിയതായി ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലക്ഷങ്ങൾ കൊടുത്ത് അംഗത്വം നേടുന്നവർ ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ ഈടാക്കി കൊള്ളലാഭം നേടുന്നതായും അദ്ദേഹം ആരോപിച്ചു. എഴുത്തു പരീക്ഷകളും വാചാ പരീക്ഷകളും കഴിഞ്ഞ് അർഹത നേടുന്നവരുടെ റാങ്ക് ലിസ്റ്റുകൾ പോലും റദ്ദാക്കുന്ന പി.എസ്.സി യുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.