ചേലക്കര ഉപതെരഞ്ഞെടുപ്പ്: അന്തിമഹാകാളൻകാവ് വെടിക്കെട്ട് വിവാദം കൊഴുക്കുന്നു

Anjana

Chelakkara by-election

ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളുടെ പ്രചാരണം കൊഴുക്കുകയാണ്. അന്തിമഹാകാളൻകാവ് വെടിക്കെട്ട് വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള പോര് കനക്കുമ്പോൾ, കോൺഗ്രസിന് ഡിഎംകെ സ്ഥാനാർത്ഥിയാണ് തലവേദനയായിരിക്കുന്നത്. നേതാക്കൾ മണ്ഡലത്തിലേക്ക് എത്തിത്തുടങ്ങിയതോടെ പോരാട്ടത്തിന്റെ ചൂട് കൂടിയിട്ടുണ്ട്.

ബിജെപിയും എൽഡിഎഫും സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ വിവിധ മേഖലകളിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്നതിനാണ് ഇന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത്. കെ രാധാകൃഷ്ണനെ ലക്ഷ്യമിട്ട് ബിജെപി വെടിക്കെട്ട് വിഷയം ഉയർത്തുന്നുണ്ട്. എംപി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തതും എതിർചേരി ആയുധമാക്കുന്നുണ്ട്. എന്നാൽ വെടിക്കെട്ടിന് തടസമായത് കേന്ദ്ര ചട്ടങ്ങളാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും കെ രാധാകൃഷ്ണൻ മറുപടി നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോൺഗ്രസ് നേതാക്കളായ വി ഡി സതീശനും കെ സുധാകരനും അടക്കം മുതിർന്ന നേതാക്കൾ ഇന്ന് മണ്ഡലത്തിൽ എത്തിയിരുന്നു. ഡിഎംകെ സ്ഥാനാർത്ഥിയും വിമതരും ഉയർത്തുന്ന വെല്ലുവിളി എങ്ങനെ മറികടക്കും എന്നറിയാതെ കോൺഗ്രസ് കുഴങ്ങുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ രംഗത്തിറക്കി വിമത ഭീഷണി മറികടക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

Story Highlights: Chelakkara by-election campaign intensifies with controversy over Anthimahakalankavu fireworks

Leave a Comment