
സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം അറബിക്കടലിൽ കാലവർഷക്കാറ്റ് തുടരുന്നതാണ് മഴ ശക്തമാകാൻ കാരണമാകുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് ഇന്നും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ഒരു ന്യുനമർദ്ദം കൂടി രൂപപ്പെട്ടതിനാൽ വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാനാണ് സാധ്യതയെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story highlight : Change in rain alerts in Kerala.