തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുപ്പതി ലഡു മൃഗക്കൊഴുപ്പ് കൊണ്ടാണ് ഉണ്ടാക്കുന്നതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന് ചന്ദ്രബാബു നായിഡു ആരോപിച്ചു. വൈഎസ്ആര് കോണ്ഗ്രസ് നേതാവ് ജഗന് മോഹന് റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നെയ്യിന് പകരം മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ച് ലഡു നിർമ്മിച്ചിരുന്നതെന്നും നായിഡു പറഞ്ഞു.
എന്നാൽ ഇപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡ്ഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാൽ, ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ദുരുദ്ദേശ്യപരമാണെന്ന് മുതിർന്ന വൈഎസ്ആർസിപി നേതാവും മുൻ ടിടിഡി ചെയർമാനുമായ വൈവി സുബ്ബ റെഡ്ഡി തിരിച്ചടിച്ചു.
നായിഡുവിന്റെ പരാമർശം ക്ഷേത്രത്തിന്റെ പരിശുദ്ധിക്കും പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും കോട്ടം വരുത്തിയെന്ന് സുബ്ബ റെഡ്ഡി കുറ്റപ്പെടുത്തി. തിരുമല പ്രസാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ അങ്ങേയറ്റം ദുരുദ്ദേശ്യപരമാണെന്നും രാഷ്ട്രീയ നേട്ടത്തിനായി ടിഡിപി മേധാവി ഏത് നിലയിലേക്കും നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
Story Highlights: Andhra Pradesh CM N Chandrababu Naidu alleges Tirupati laddu made with animal fat during YSR Congress rule