മോൻത ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിൽ അതീവ ജാഗ്രത

നിവ ലേഖകൻ

Cyclone Montha

**ആന്ധ്രാപ്രദേശ്◾:** ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിൽ കരതൊട്ടു. കനത്ത ജാഗ്രതാ നിർദ്ദേശമാണ് ഇവിടെ നൽകിയിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടിണത്തിനും ഇടയിലാണ് മോൻത ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ചുഴലിക്കാറ്റ് കരയിലേക്ക് വീശിയടിച്ചതിന് ശേഷമുള്ള മൂന്ന് മണിക്കൂർ ആന്ധ്രയിലും തെക്കൻ ഒഡിഷ തീരത്തും അതീവ നിർണായകമാണ്. ആദ്യ മണിക്കൂറിൽ മണിക്കൂറിൽ ഏകദേശം 110 കിലോമീറ്റർ വരെ വേഗത്തിലാവും മോൻത വീശിയടിക്കുക എന്നാണ് മുന്നറിയിപ്പ്. മോൻത ഏറെ നാശനഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

കേരളത്തിലും കനത്ത മഴ ലഭിക്കുന്നതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനത്തേക്കും.

ചുഴലിക്കാറ്റ് കടന്നുപോകുന്ന ജില്ലകളിൽ നാളെ രാവിലെ 6:30 വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ റോഡിൽ ഇറക്കരുതെന്ന് നിർദേശമുണ്ട്. ആന്ധ്രയിലെ 17 ജില്ലകളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.

  സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് മലയോര മേഖലകളിൽ മഴ കനത്തേക്കും. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. നിരവധി ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

story_highlight:Cyclone ‘Montha’ makes landfall; High alert in Andhra Pradesh and Tamil Nadu

Related Posts
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ, Read more

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും
Kerala rain alert

തെക്കൻ, മധ്യ കേരളത്തിൽ ഇന്ന് മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ Read more

സംസ്ഥാനത്ത് കനത്ത മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ Read more

  സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മഴ കനക്കും; വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ Read more

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. തെക്കൻ, വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് Read more

കേരളത്തിൽ മഴ ശക്തമായി തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ, Read more

  സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിൽ നാശനഷ്ടം, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Read more

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 14 Read more