
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില് നാളെ ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ 10 ജില്ലകളിലും മറ്റന്നാള് 6 ജില്ലകളിലും യെല്ലോ അലേര്ട്ടാണ്.
ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോഴിക്കോടും ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് ഇന്ന് യല്ലോ അലര്ട്ടാണ്.
അറബിക്കടലില് ചൊവ്വാഴ്ചയോടെ ന്യൂനമര്ദം രൂപപ്പെടാന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതുജനങ്ങള് ഇടിമിന്നല് ജാഗ്രതാ നിര്ദേശങ്ങള് പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിപ്പ് നൽകി.
Story highlight : chance of heavy rain,Yellow alert in 10 districts tomorrow.