
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്.എറണാകുളം മുതൽ കാസർകോടുവരെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയില് ജാഗ്രതാ നിര്ദേശം നൽകിയിട്ടുണ്ട്.
15 ക്യാംപുകള് തുറക്കുകയും കോഴിക്കോട് താലൂക്കിൽ 115 കുടുംബങ്ങളെ മാറ്റിപ്പാര്പ്പിക്കുകയും ചെയ്തു.എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്നാണ് കലക്ടറുടെ നിർദേശം.
ശക്തമായ നീരൊഴുക്ക് തുടരുകയാണെങ്കിൽ മലമ്പുഴ, മീങ്കര എന്നീ ഡാമുകള് തുറക്കുമെന്ന് ജലസേചനവകുപ്പ് അറിയിച്ചു.
Story highlight : Chance of heavy rain in the state till friday.