Headlines

Weather

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തമിഴ്നാട് തീരത്തും സമാനമായ സാഹചര്യമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ രാത്രി 11.30 വരെ 2.1 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

Story Highlights: Heavy rainfall expected in Kerala, yellow alert issued for six districts

Image Credit: twentyfournews

More Headlines

നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
നടിയെ ആക്രമിച്ച കേസ്: ഏഴര വർഷത്തിന് ശേഷം പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും

Related posts