വയനാട് ഉരുള്‍പൊട്ടല്‍: പ്രത്യേക സഹായം പരിഗണനയിലെന്ന് കേന്ദ്രം

Anjana

Wayanad landslide rehabilitation

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ട പ്രത്യേക സഹായം പരിഗണനയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, വയനാടിന് വേണ്ടി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആക്ഷേപിച്ചു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് തവണയായി 388 കോടി രൂപ അനുവദിച്ചതായും കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് കൂടി ചേര്‍ത്ത് ഇത് 700 കോടിക്ക് മുകളില്‍ വരുമെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍ നേരത്തെ അനുവദിച്ച 782 കോടി രൂപ വയനാടിന് വേണ്ടി ഉപയോഗിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ എവിടെയെല്ലാം കേന്ദ്ര ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട്ടില്‍ ബാങ്ക് വായ്പയുടെ കാര്യത്തില്‍ കേന്ദ്രം സര്‍ക്കുലര്‍ ഇറക്കിയാല്‍ നന്നാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വമേധയാ എടുത്ത ഈ കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. വയനാടിന് സ്പെഷ്യല്‍ ഫണ്ട് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ് സംസ്ഥാനം.

Story Highlights: Kerala’s demand for special assistance for Wayanad landslide rehabilitation under consideration by Centre, High Court informed

Leave a Comment